എഡിറ്റര്‍
എഡിറ്റര്‍
തിരുമ്പി വന്തിട്ടേന്ന് സൊല്ല് ; ഹിറ്റ് മാന്‍ രോഹിത് ശര്‍മ്മ തിരിച്ചു വരുന്നു
എഡിറ്റര്‍
Wednesday 1st March 2017 11:29pm

മുംബൈ: കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റ് ലോകം കാത്തിരുന്നത് ഒരാളുടെ തിരിച്ചുവരവിന് വേണ്ടിയായിരുന്നു. ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ. രോഹിതിന്റെ ആരാധകര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. രോഹിത് മടങ്ങിവരികയാണ്.

ഈ മാസം നാലിനും ആറിനും നടക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയ്ക്ക് വേണ്ടി കളിക്കാനിറങ്ങുമെന്ന് രോഹിത് തന്നെ അറിയിച്ചിരിക്കുകയാണ്. ട്വിറ്ററിലൂടെയായിരുന്നു രോഹിത് തിരിച്ചു വരവ് അറിയിച്ചത്.

കഴിഞ്ഞ ഒക്ടോബറില്‍ ന്യൂസിലാന്റിനോടെതിരെയുള്ള ടെസ്റ്റിലായിരുന്നു രോഹിത് അവസാനമായി കളിച്ചത്. മത്സരത്തിനിടെയേറ്റ പരിക്കാണ് താരത്തിന് വിശ്രമം നേടി കൊടുത്തത്.

തുടര്‍ന്ന് ലണ്ടനിലെ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. മികച്ച ഓപ്പണറായ രോഹിതിന്റെ അഭാവത്തില്‍ കെ.എല്‍ രാഹുല്‍, പാര്‍ത്ഥീവ് പട്ടേല്‍ തുടങ്ങിയവരായിരുന്നു ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണ്‍ ചെയ്തത്.

വിജയ് ഹസാരെ ട്രോഫിയില്‍ മികവ് തെളിയിച്ചാല്‍ നടന്നു കൊണ്ടിരിക്കുന്ന ഓസ്‌ട്രേലിയക്കെതിരായുള്ള ടെസ്റ്റുകളിലേക്കും വിളി വരാനുള്ള സാധ്യതയുണ്ട്. രോഹിതിനെ പോലെ കരുത്തുള്ള ഒരു ഓപ്പണറുടെ അഭാവം ഇന്ത്യന്‍ ബാറ്റിംഗ് നിരയിലുണ്ട്.

Advertisement