ആ ടീസര്‍ ഗ്രാഫിക്‌സല്ല, പണിയെടുത്ത് ഉണ്ടാക്കിയത്; 'കനകം കാമിനി കലഹ'ത്തിന്റെ മേക്കിങ്ങ് വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍
Entertainment news
ആ ടീസര്‍ ഗ്രാഫിക്‌സല്ല, പണിയെടുത്ത് ഉണ്ടാക്കിയത്; 'കനകം കാമിനി കലഹ'ത്തിന്റെ മേക്കിങ്ങ് വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 21st July 2021, 7:18 pm

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളും നിവിന്‍ പോളിയും ഒന്നിക്കുന്ന ചിത്രം ‘കനകം കാമിനി കലഹ’ത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. മലയാളത്തില്‍ സമീപകാലത്തൊന്നും ആരും പരീക്ഷിച്ചിട്ടില്ലാത്ത അബസര്‍ഡ് ഹ്യൂമറാണ് (Absurd Humour) ചിത്രത്തില്‍ പരീക്ഷിക്കുന്നത്.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസര്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയിരുന്നു. ഇപ്പോഴിതാ രസകരമായ ആ ടീസറിന്റെ മേക്കിങ്ങ് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

ഈ ഒരു ടീസറിന് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ നടത്തിയ അധ്വാനവും മേക്കിങ്ങ് വീഡിയോയില്‍ കാണാം. സെറ്റ് മുഴുവന്‍ തയ്യാറാക്കുന്ന വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ പേര് അടക്കം ഉണ്ടാക്കിയിരിക്കുന്ന വീഡിയോയില്‍ ഗ്രാഫിക്‌സ് ഉപയോഗിച്ചിട്ടില്ലെന്നും വ്യക്തമാകുന്നുണ്ട്.

വിദേശ ഓപറ വേദിയെ അനുസ്മരിപ്പിക്കുന്ന സെറ്റപ്പില്‍ ഒരു നിശ്ചലദൃശ്യം പോലെയാണ് ടീസറില്‍ കഥാപാത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.
നിവിന്‍ പോളിയും ഗ്രെയ്സ് ആന്റണിയും ഈജിപ്ഷ്യന്‍ രാജാവിന്റെയും രാജ്ഞിയുടെയും വേഷത്തിലാണ് എത്തിയിരിക്കുന്നത്.

മുഴുനീള കോമഡി എന്റര്‍ടൈനറായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.

നിവിന്‍ പോളിക്കൊപ്പം ഗ്രെയ്സ് ആന്റണി, വിനയ് ഫോര്‍ട്ട്, സുധീഷ്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ശിവദാസന്‍ കണ്ണൂര്‍, സുധീര്‍ പറവൂര്‍, രാജേഷ് മാധവന്‍, വിന്‍സി അലോഷ്യസ് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

പോളി ജൂനിയര്‍ പിക്‌ചേഴ്സിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി. എഡിറ്റര്‍ മനോജ് കണ്ണോത്ത്. സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍.

മ്യൂസിക് യാക്‌സന്‍ ഗാരി പെരേര, നേഹ നായര്‍. ആര്‍ട്ട് അനീസ് നാടോടി. മേക്കപ്പ് ഷാബു പുല്‍പ്പള്ളി. കോസ്റ്റ്യൂംസ് മെല്‍വി.ജെ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രവീണ്‍ ബി. മേനോന്‍. പരസ്യകല ഓള്‍ഡ് മങ്ക്‌സ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kanakam Kamini Kalaham movie tease making video out