റിമ കല്ലിങ്കല്‍, ജിതിന്‍ പുത്തന്‍ചേരി ചിത്രം 'സന്തോഷത്തിന്റെ ഒന്നാം രഹസ്യം' വിവിധ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്തു
Entertainment
റിമ കല്ലിങ്കല്‍, ജിതിന്‍ പുത്തന്‍ചേരി ചിത്രം 'സന്തോഷത്തിന്റെ ഒന്നാം രഹസ്യം' വിവിധ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്തു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 21st July 2021, 5:48 pm

ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത ചിത്രം ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ നീസ്ട്രീം, കേവ്, റൂട്‌സ്, സൈന പ്ലേ, മെയിന്‍സ്ട്രീം, കൂടെ, ഫസ്റ്റ് ഷോസ്, ജയ്‌ഹോ മൂവീസ് എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്തു. ഷിജോ കെ. ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ റിമ കല്ലിങ്കല്‍, ജിതിന്‍ പുത്തന്‍ചേരി, നീരജ രാജേന്ദ്രന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ജൂലൈ 9ന് യു.എസ്സിലെ തിയേറ്ററുകളിലും റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുന്ന ചിത്രം, ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ആയിരിക്കുന്ന മരിയയുടെയും, ജിതിന്റെയും കഥ പറയുന്നു. ഇരുവരും നടത്തുന്ന കാര്‍ യാത്രയില്‍ അവരുടെ ബന്ധം നിലനിര്‍ത്താനുള്ള ശ്രമങ്ങളും തര്‍ക്കങ്ങളുമെല്ലാം ഒറ്റ ടേക്കില്‍ എടുത്ത 85 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രമാണിത്.

ഐ.എഫ്.എഫ്.കെ 2021ലും, മോസ്‌കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ 2021ലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. നിരൂപക ശ്രദ്ധയും ഏറ്റുവാങ്ങിയിരുന്നു. നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷം മോസ്‌കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ പ്രധാന മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരു മലയാള ചിത്രം എന്ന പ്രത്യേകതയും ഉണ്ട്.

ഡോണ്‍ പാലത്തറ തന്നെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് സജി ബാബുവാണ്. ലൊക്കേഷന്‍ സൗണ്ട് നിര്‍വ്വഹണം ആദര്‍ശ് ജോസഫ് പാലമറ്റം, സംഭാഷണം- ഡോണ്‍ പാലത്തറ, റിമ കല്ലിങ്കല്‍, ജിതിന്‍ പുത്തന്‍ചേരി. സംവിധാനം/നിര്‍മ്മാണ അസിസ്റ്റന്‍സ് – അര്‍ച്ചന പദ്മിനി, അംഷുനാഥ് രാധാകൃഷ്ണന്‍ എന്നിവരാണ്.

ചിത്രത്തിനായി ബേസില്‍ സി. ജെ സംഗീതം ചെയ്തിരിക്കുന്ന പകലുകള്‍ എന്ന ഗാനം എഴുതിയിരിക്കുന്നത് ഷെറിന്‍ കാതറിനും, പാടിയിരിക്കുന്നത് സിതാര കൃഷ്ണകുമാറുമാണ്. വസ്ത്രാലങ്കാരം – സ്വപ്ന റോയ്. സൗണ്ട് ഡിസൈന്‍ – അരുണ്‍ വര്‍മ്മ, സൗണ്ട് മിക്‌സിങ് – ഡാന്‍ ജോസ്, സ്‌ക്രിപ്റ്റ് കണ്‍സള്‍ടെന്റ് – ഷെറിന്‍ കാതറിന്‍, അസ്സോസിയേറ്റ് ക്യാമറ – ജെന്‍സണ്‍ ടി. എക്‌സ്, കളറിസ്റ്റ് – ലിജു പ്രഭാകര്‍, പബ്ലിസിറ്റി ഡിസൈന്‍സ് – ദിലീപ് ദാസ് എന്നിവരുമാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Rima Kallingal movie ott release