കോണ്‍ഗ്രസ് വോട്ടര്‍മാരെ വഞ്ചിച്ചു: ജ്യോതിരാദിത്യ സിന്ധ്യ
Madhya Pradesh Bypoll 2020
കോണ്‍ഗ്രസ് വോട്ടര്‍മാരെ വഞ്ചിച്ചു: ജ്യോതിരാദിത്യ സിന്ധ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th October 2020, 9:11 pm

ഭോപ്പാല്‍: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിമാരായ കമല്‍നാഥിനും ദിഗ്‌വിജയ് സിംഗിനുമെതിരെ ബി.ജെ.പി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. കമല്‍നാഥും ദിഗ് വിജയ് സിംഗും വോട്ടര്‍മാരെ വഞ്ചിക്കുന്നവരാണെന്ന് സിന്ധ്യ പറഞ്ഞു.

അഴിമതി നിറഞ്ഞ സര്‍ക്കാരുകളെ നയിക്കുകയായിരുന്നു ഇരുവരുമെന്നും സിന്ധ്യ കൂട്ടിച്ചേര്‍ത്തു. വോട്ടര്‍മാര്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാത്തതിനാലാണ് താന്‍ കോണ്‍ഗ്രസ് വിട്ടതെന്നും അദ്ദേഹം അവകാശപ്പെട്ടു.

മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിക്കുമെന്നും സിന്ധ്യ പറഞ്ഞു.

’28 സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ 27 ഉം കോണ്‍ഗ്രസിന്റെ സീറ്റുകളാണ്. എന്നാല്‍ ഇവ കോണ്‍ഗ്രസിന് നഷ്ടമാകും. ബി.ജെ.പി നേടും’, സിന്ധ്യ കൂട്ടിച്ചേര്‍ത്തു.

നവംബര്‍ മൂന്നിനാണ് മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

സിന്ധ്യയും 22 എം.എല്‍.എമാരും കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതോടെയാണ് മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സിന്ധ്യയും കൂട്ടരും പാര്‍ട്ടി വിട്ടതോടെ കമല്‍നാഥ് സര്‍ക്കാര്‍ താഴെ വീണിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kamal Nath, Digvijaya Singh biggest traitors, Jyothiraditya Scindia