സൂക്ഷ്മാഭിനയം എന്നുവിളിക്കാവുന്ന അഭിനയമാണ് ആ മലയാള നടൻ്റേത്; കാണുമ്പോൾ കൊതി തോന്നും: കമൽ ഹാസൻ
Entertainment
സൂക്ഷ്മാഭിനയം എന്നുവിളിക്കാവുന്ന അഭിനയമാണ് ആ മലയാള നടൻ്റേത്; കാണുമ്പോൾ കൊതി തോന്നും: കമൽ ഹാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 28th June 2025, 8:40 am

കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് ഫഹദ് ഫാസിൽ. ചിത്രം ബോക്സ് ഓഫീസിൽ വലിയ പരാജയമായതോടൊപ്പം സംവിധായകൻ ഫാസിലിൻ്റെ മകൻ എന്ന നിലയിൽ ഫഹദ് ഒരുപാട് വിമർശനവും നേരിട്ടു. എന്നാൽ പിന്നീട് മലയാള സിനിമ കണ്ടത് ഫഹദ് എന്ന ഗംഭീര നടന്റെ തിരിച്ചുവരവായിരുന്നു.

രണ്ടാം വരവിൽ ചെയ്‌ത കഥാപാത്രങ്ങളെല്ലാം ഏറ്റവും മികച്ച രീതിയിലാണ് ഫഹദ് ചെയ്‌തത്‌. മലയാളത്തേക്കാൾ ഇപ്പോൾ അന്യഭാഷയിൽ തിരക്കുള്ള നടനാണ് ഫഹദ് ഫാസിൽ. ഇപ്പോൾ അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുകയാണ് കമൽ ഹാസൻ.

നാച്ചുറല്‍ ആക്ടിങ്ങില്‍ തന്നെ അത്ഭുതപ്പെടുത്തിയ നടന്മാര്‍ മലയാളത്തില്‍ നിന്നുള്ളവരാണെന്നും പകരം വെക്കാനാകാത്ത അഭിനയമാണ് ഫഹദിന്റേത് എന്നും കമൽ ഹാസന്‍ പറയുന്നു.

സൂക്ഷ്മാഭിനയം എന്നുവിളിക്കാവുന്ന ടാലന്റ ആണ് ഫഹദിനെന്നും അദ്ദേഹത്തിന്റെ അഭിനയം കാണുമ്പോള്‍ കൊതി തോന്നുമെന്നും കമൽ ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

വിക്രം സിനിമയുടെ വലിയ വിജയങ്ങളിലൊന്ന് ഫഹദ് ആണെന്നും ഇനി നമുക്ക് വേണ്ടതും ഇങ്ങനെയുള്ള ആര്‍ട്ടിസ്റ്റുകളാണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ ആന്റ് സ്റ്റൈല്‍ മാഗസിനില്‍ സംസാരിക്കുകയായിരുന്നു കമൽ ഹാസൻ.

‘നാച്ചുറല്‍ ആക്ടിങ്ങില്‍ എന്നെ അത്ഭുതപ്പെടുത്തിയ നടന്മാര്‍ മലയാളത്തില്‍ നിന്നുള്ളവരാണ്. നെടുമുടി വേണുവിനും ശങ്കരാടിക്കും ഭരത് ഗോപിക്കും കൊട്ടാരക്കര ശ്രീധരന്‍ നായര്‍ക്കുമൊന്നും പകരക്കാരില്ല എന്നുപറയുമ്പോലെയാണ് ഫഹദിന്റെ ആക്ടിങ്. സൂക്ഷ്മാഭിനയം എന്നുവിളിക്കാവുന്ന ടാലന്റ്. ഫഹദിന്റെ അഭിനയം കാണുമ്പോള്‍ കൊതി തോന്നും. വിക്രം സിനിമയുടെ വലിയ വിജയങ്ങളിലൊന്നാണ് ഫഹദ്. ഇനി നമുക്ക് വേണ്ടതും ഇങ്ങനെയുള്ള ആര്‍ട്ടിസ്റ്റുകളാണ്,’ കമൽ ഹാസന്‍ പറയുന്നു.

വിക്രം

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് 2022ൽ പുറത്തിറങ്ങിയ ഒരു തമിഴ് ആക്ഷൻ ത്രില്ലർ ചിത്രമാണ് വിക്രം. കമൽ ഹാസനെ കൂടാതെ ഫഹദ് ഫാസിൽ, സൂര്യ, വിജയ് സേതുപതി എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: Kamal Hassan Talking about Fahad Fasil