എഡിറ്റര്‍
എഡിറ്റര്‍
‘ഇടത്തോട്ടു തന്നെ’;രാഷ്ട്രീയ പാര്‍ട്ടി ഇടതിനൊപ്പമാകുമെന്ന സൂചനയുമായി കമല്‍
എഡിറ്റര്‍
Tuesday 14th November 2017 11:46pm


ചെന്നൈ: തമിഴകത്ത് ഇടതിനൊപ്പം ചേര്‍ന്നാകും കമലിന്റെ രാഷ്ട്രീയ പാര്‍ട്ടിയെന്ന് സൂചന. ഇത് ശരിവെക്കുന്ന തരത്തിലാണ് കമലിന്റെ ട്വീറ്റുകള്‍. ആള്‍ ഇന്ത്യ ഫാര്‍മേഴ്സ് പാര്‍ട്ടിയെന്ന പേരിലാണ് പാര്‍ട്ടി രൂപീകരിച്ചിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു ട്വിറ്ററിലൂടെ കമലിന്റെ പ്രഖ്യാപനം മുന്‍പ് ആനന്ദ വികടെന്ന തമിഴ് വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ രാഷ്ട്രീയ പാര്‍ട്ടി സംബന്ധിച്ച പ്രഖ്യാപനം ജന്മദിനത്തില്‍ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.


Also Read: അദ്ദേഹം എന്നെ ലൈംഗീകമായി ഉപയോഗിക്കുകയായിരുന്നു; ക്രിസ്റ്റ്യാനോ ചതിച്ചെന്ന് മുന്‍ കാമുകിയുടെ വെളിപ്പെടുത്തല്‍


എന്നാല്‍ പിറന്നാള്‍ ദിനത്തില്‍ ജനങ്ങളുമായി സംവദിക്കുന്നതിന് വേണ്ടി മൊബൈല്‍ ആപ്പ് ‘മയ്യം വിസില്‍’ പുറത്തിറക്കിയിരുന്നു. ആപ്പിന് വലിയ പിന്തുണയാണ് ജനങ്ങള്‍ നല്‍കിയത്.

തന്റെ സ്വന്തം പാര്‍ട്ടിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും താന്‍ പാര്‍ട്ടി ആരംഭിക്കുമെന്നാണ് ആളുകള്‍ പറയുന്നതെന്നും ശക്തമായ അടിത്തറ വേണം എന്നുള്ളതുകൊണ്ടാണ് താന്‍ കാത്തിരിക്കുന്നതെന്നും വിദഗ്ധരുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും കമല്‍ ഹാസന്‍ പറഞ്ഞിരുന്നു.

പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ 30 കോടി രൂപയെങ്കിലും ആവശ്യമുണ്ട്. ഈ പണം എന്റെ ആരാധകര്‍ വഴി ശേഖരിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമൊന്നും ഇല്ല. എനിക്ക് സ്വിസ് ബാങ്കില്‍ അക്കൗണ്ടില്ല, അവിടെയുള്ള കള്ളപ്പണം തിരികെ കൊണ്ടുവരികയാണു തന്റെ ലക്ഷ്യമെന്നും നേരത്തെ താരം വ്യക്തമാക്കിയിരുന്നു.

തന്റെ ആപ്പ് ജനങ്ങളുമായി തുറന്നു സംവദിക്കാനുള്ള ഉപാധിയായിരിക്കുമെന്നും എവിടെ നിന്നും എല്ലാ കാര്യങ്ങളും ആപ്ലിക്കേഷന്‍ വഴി അറിയിക്കാമെന്നും അനീതിയുണ്ടാകുമ്പോള്‍ അത് ഉപയോഗിക്കാമെന്നും അദ്ദേഹം പറഞിരുന്നു. ആപ്പ് വഴി നീതി ലഭ്യമാക്കാമെന്നും കമല്‍ ഹാസന്‍ വാഗ്ദാനം ചെയ്തിരുന്നു. മൊബൈല്‍ ആപ്പ് പദ്ധതി വിജയിച്ചതോടെയാണ് ഇപ്പോള്‍ ട്വിറ്ററിലൂടെ രാഷ്ട്രീയ പ്രവേശനത്തിന്റെ പ്രഖ്യാപനം കമല്‍ നടത്തിയിരിക്കുന്നത്.

Advertisement