മലയാള സിനിമയിലെ മഹാനായ നടനാണ് കൃഷ്ണന്‍ നായര്‍ എന്ന ജയന്‍. മലയാള സിനിമയിലെ ആദ്യ ആക്ഷന്‍ നായകനെന്ന വിശേഷണം ജയന് സ്വന്തമാണ്. 1974ല്‍ ശാപമോക്ഷം ജേസി എന്ന ചിത്രത്തിലൂടെയാണ് ജയന്‍ ചലച്ചിത്ര ലോകത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് വില്ലന്‍വേഷങ്ങളിലൂടെ നായകനായി അദ്ദേഹം മാറി. ചുരുങ്ങിയ സമയംകൊണ്ടുതന്നെ 120ലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു.
ജയനെ കുറിച്ച് സംസാരിക്കുകയാണ് കമല്‍ ഹാസന്‍. അഗ്‌നിപുഷ്പം എന്ന സിനിമയുടെ ഷൂട്ട് തിരുവനന്തപുരത്ത് നടക്കുമ്പോള്‍ നടി ജയഭാരതിയാണ് തനിക്ക് ജയനെ പരിചയപ്പെടുത്തിത്തന്നതെന്ന് കമല്‍ ഹാസന്‍ പറയുന്നു.
അഭിനയത്തിലെ പ്രത്യേകശൈലികൊണ്ട് കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കുവാന്‍ ജയന് കഴിഞ്ഞുവെന്നും ഭാവാഭിനയത്തിനൊപ്പം ശരീരഭാഷ കൂടിച്ചേരുന്നതാണ് നടനെന്ന് മലയാള സിനിമ തിരിച്ചറിയാന്‍ തുടങ്ങിയത് ജയന്റെ കടന്നുവരവോടുകൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
‘ജയനെ ആദ്യം കണ്ട നിമിഷം ഇന്നും എന്റെ ഓര്‍മയിലുണ്ട്. തിരുവനന്തപുരത്ത് ‘അഗ്‌നിപുഷ്പ’ത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയത്തായിരുന്നു അത്. അന്ന് ഞാന്‍ താമസിച്ചിരുന്ന താര ഹോട്ടലില്‍വെച്ച് ജയഭാരതിയാണ് ജയനെ പരിചയപ്പെടുത്തി എന്നത്. നല്ല മസിലൊക്കെയുള്ള ആ കരുത്തന്‍, നിറഞ്ഞ പുഞ്ചിരിയോടെ ഹസ്തദാനം ചെയ്തത് മറക്കാനാവില്ല.
ആരും എന്നോട് പറയാതെ തന്നെ ഞാന്‍ മനസില്‍ ഉറപ്പിച്ചു, കഴിയാവുന്ന സഹായങ്ങള്‍ ജയന് ചെയ്ത് കൊടുക്കണമെന്ന്. എന്നാല്‍ സഹായങ്ങളൊന്നും ജയന് ചെയ്തുകൊടുക്കേണ്ടി വന്നില്ല. അവസരങ്ങള്‍ ജയനെ തേടി എത്തുകയായിരുന്നു.
അഭിനയത്തിലെ പ്രത്യേകശൈലികൊണ്ട് കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കുവാന്‍ ജയന് കഴിഞ്ഞു. മിന്നിമറയുന്നത് ഒരു സീനിലാണെങ്കില്‍പോലും ജയന്റെ കഥാപാത്രം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഭാവാഭിനയത്തിനൊപ്പം ശരീരഭാഷ കൂടിച്ചേരുന്നതാണ് നടനെന്ന് മലയാള സിനിമ തിരിച്ചറിയാന്‍ തുടങ്ങിയത് ജയന്റെ കടന്നുവരവോടുകൂടിയാണ്. എന്നെ മോഹിപ്പിച്ച നടനാണ് അദ്ദേഹം,’ കമല്‍ ഹാസന്‍ പറയുന്നു.