കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന സംവിധായകനാണ് കമൽ. മിഴിനീർപൂക്കൾ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറിയ കമൽ വ്യത്യസ്തമായ ഒരുപാട് സിനിമകൾ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.
കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന സംവിധായകനാണ് കമൽ. മിഴിനീർപൂക്കൾ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറിയ കമൽ വ്യത്യസ്തമായ ഒരുപാട് സിനിമകൾ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.
അത്തരത്തിൽ കമലിന്റെ കരിയറിലെ ഏറ്റവും വിജയമായ ചിത്രമായിരുന്നു നിറം. കുഞ്ചാക്കോ ബോബൻ ശാലിനി എന്നിവർ പ്രധാന വേഷത്തിലെത്തിയ ഒരു ക്യാമ്പസ് പ്രണയ ചിത്രമായിരുന്നു നിറം.
നിറത്തിലേക്ക് ആദ്യം ശാലിനിയെ വിളിച്ചപ്പോൾ ഒരു തമിഴ് സിനിമയുടെ തിരക്ക് കാരണം വരാൻ കഴിയില്ലെന്ന് പറയുകയും ആ സമയത്ത് നായികയ്ക്കായി ഒരു ഒഡീഷൻ നടത്തുകയും ചെയ്തിരുന്നു. അന്ന് ഒഡീഷനിൽ പങ്കെടുത്ത നടിയാണ് പിന്നീട് ബോളിവുഡ് സിനിമ വരെ എത്തിയ മലയാളിയായ അസിനെന്നും ക്ലോസ് അപ്പ് ഷോട്ടിൽ കണ്ണ് ചിമ്മുതായിരുന്നു അന്ന് അസിന്റെ പ്രശ്നമെന്നും കമൽ പറയുന്നു. പിന്നീടൊരിക്കൽ അസിനെ നേരിട്ട് കണ്ടപ്പോൾ ഈ കാര്യമെല്ലാം സംസാരിച്ചിരുന്നുവെന്നും കമൽ കൂട്ടിച്ചേർത്തു.
ഓഡീഷൻ സമയത്ത് വല്ലാതെ കണ്ണു ചിമ്മുന്നതായിരുന്നു അസിൻ്റെ കുഴപ്പം
– കമൽ
‘നിറത്തിൽ നായികയെ തേടിയുള്ള ഒഡിഷന് വന്നതിൽ എനിക്കേറെ ഇഷ്‌ടപ്പെട്ട ഒരു കുട്ടി പിന്നീട് കമൽഹാസന്റെയും ആമിർഖാന്റെയും ഒക്കെ നായികയായി വളർന്നു വലിയ താരമായി, അസിൻ തോട്ടുങ്കൽ. ഓഡീഷൻ സമയത്ത് വല്ലാതെ കണ്ണു ചിമ്മുന്നതായിരുന്നു അസിൻ്റെ കുഴപ്പം ക്ലോസപ്പ് ഷോട്ടുകളെ അതു ബാധിക്കുമെന്നു തോന്നിയതു കൊണ്ടാണ് അസിനെ ഒഴിവാക്കിയത്.
പിന്നീടൊരിക്കൽ എയർപോർട്ടിൽ വച്ചു കണ്ടപ്പോൾ അസിനോടു ഞാൻ ഈ കാര്യം പറഞ്ഞു. അപ്പോഴേക്കും അവർ ബോളിവുഡിലെ തിരക്കുള്ള നടിയായിക്കഴിഞ്ഞിരുന്നു. ഞാൻ ചൂണ്ടിക്കാണിച്ച ന്യൂനത മനസിലാക്കിയതായും പിന്നീട് പങ്കെടുത്ത ഒഡീഷനുകളിൽ അത് പരിഹരിക്കാൻ കഴിഞ്ഞതായും അസിൻ പറഞ്ഞു,’കമൽ പറയുന്നു.
നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്റെ നായികയായിട്ട് തന്നെയാണ് അസിൻ സിനിമ കരിയർ ആരംഭിക്കുന്നത്. പിന്നീട് ഗജിനി, പോക്കിരി, ദശാവതാരം തുടങ്ങിയ ഇന്ത്യയിലെ തന്നെ ശ്രദ്ധേയമായ സിനിമകളിൽ നായികയായി അസിൻ മാറി.
Content Highlight: Kamal About Actress Asin And Niram Movie