അച്ഛൻ ഒന്നും മിണ്ടാതിരുന്നപ്പോൾ ആണ് സിനിമ ഇഷ്ടമായെന്ന് മനസിലായത്: കല്ല്യാണി പ്രിയദർശൻ
Malayalam Cinema
അച്ഛൻ ഒന്നും മിണ്ടാതിരുന്നപ്പോൾ ആണ് സിനിമ ഇഷ്ടമായെന്ന് മനസിലായത്: കല്ല്യാണി പ്രിയദർശൻ
നന്ദന എം.സി
Tuesday, 17th March 2026, 9:20 pm

‘ലോകഃ ചാപ്റ്റർ വൺ ചന്ദ്ര’ എന്ന ചിത്രത്തിലൂടെ പാൻ ഇന്ത്യൻ തലത്തിൽ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ് നടി കല്ല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശന്റെ മകളെന്നതിനുപരി, സ്വന്തം കഴിവിലൂടെ സിനിമയിൽ ഉറച്ച സ്ഥാനം നേടിയ താരമാണ് കല്ല്യാണി.

മലയാള സിനിമയിലെ ആദ്യ 300 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രമായ ‘ലോകഃ’ കേരളത്തിന് പുറത്തും ശ്രദ്ധേയമായ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

ഡൊമിനിക് അരുണ് സംവിധാനം ചെയ്ത സൂപ്പർഹീറോ ചിത്രമായ ‘ലോകഃ ചാപ്റ്റർ വൺ ചന്ദ്ര’ ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ കമ്പനിയായ വേഫയർ ഫിലിംസാണ് നിർമിച്ചത്. ലോകഃ യൂണിവേഴ്‌സിലെ ആദ്യ ഭാഗമായ ഈ ചിത്രത്തിൽ കല്യാണിയുടെ പ്രകടനം വലിയ പ്രശംസ നേടിയിരുന്നു.

പ്രിയദർശൻ, കല്ല്യാണി , ലിസി , Photo: Kalyani priyadarshan/ Facebook

ഇപ്പോളിതാ സിനിമയെ കുറിച്ച് പ്രിയദർശൻ തന്നോട് പറഞ്ഞ കാര്യങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് കല്ല്യാണി.

‘ലോക എന്ന സിനിമ കൊണ്ട് എന്റെ ഡേ ടു ഡേ ലൈഫ് മാറ്റമൊന്നും വന്നിട്ടില്ല. ഞാൻ ചെയ്തുകൊണ്ടിരുന്ന കാര്യങ്ങൾ തന്നെയാണ് ഇപ്പോഴും ചെയ്യുന്നത്. പക്ഷേ, എനിക്ക് നല്ല സ്ട്രോങ്ങായ ഫ്രണ്ട്സിനെ കിട്ടി.

ലോക കണ്ടതിന് ശേഷം അച്ഛൻ അധികം ഒന്നും സംസാരിച്ചില്ല. കുറ്റം പറയാനായിരുന്നെങ്കിൽ ഒരുപാട് സംസാരിച്ചേനെ. പക്ഷേ ഒന്നും പറയാതിരുന്നതിലാണ് അച്ഛന് സിനിമ ഇഷ്ടമായെന്ന് എനിക്ക് മനസിലായത്. അല്ലായിരുന്നെങ്കിൽ അദ്ദേഹം കുറെ സംസാരിച്ചേനെ.

കല്ല്യാണി , Photo: Kalyani priyadarshan/ Facebook

ഷൂട്ടിങ് സമയത്ത് ഈ സിനിമ ഇത്രയും വലിയ വിജയമാകുമെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. സാധാരണ പോലെ ഒരു സിനിമ ഷൂട്ട് ചെയ്തു. റിലീസിന് ശേഷം ദുബായിൽ പ്രമോഷനായി പോയപ്പോഴാണ് ഈ സിനിമ വലിയ മാറ്റം കൊണ്ടുവരുമെന്ന് മനസിലായത്,’ എന്നാണ് കല്ല്യാണി പ്രിയദർശൻ പറഞ്ഞു.

അഞ്ച് ഭാഗങ്ങളുള്ള സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യചിത്രമായാണ് ലോകഃ ചാപ്റ്റർ വൺ ഒരുങ്ങിയത്. കല്ല്യാണിക്ക് പുറമെ നസ്‌ലെനും ചിത്രത്തിൽ വേഷം കൈകാര്യം ചെയ്തിരുന്നു.

Content Highlight: Kalyani speaks about what Priyadarshan said about Lokah cinema

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.