മലയാളികള്‍ക്ക് ഏറെ പരിചിതയായ അഭിനേത്രിയാണ് കല്യാണി പ്രിയദര്‍ശന്‍. കല്യാണി ആദ്യമായി മുഴുനീള സ്‌ക്രീന്‍ സ്‌പേസില്‍ എത്തിയ മലയാള ചിത്രമായിരുന്നു ശേഷം മൈക്കില്‍ ഫാത്തിമ. ഫുട്‌ബോള്‍ കമന്റേറ്ററായിട്ടായിരുന്നു ഈ സിനിമയില്‍ നടി അഭിനയിച്ചത്.
മലയാളികള്‍ക്ക് ഏറെ പരിചിതയായ അഭിനേത്രിയാണ് കല്യാണി പ്രിയദര്‍ശന്‍. കല്യാണി ആദ്യമായി മുഴുനീള സ്‌ക്രീന്‍ സ്‌പേസില്‍ എത്തിയ മലയാള ചിത്രമായിരുന്നു ശേഷം മൈക്കില്‍ ഫാത്തിമ. ഫുട്‌ബോള്‍ കമന്റേറ്ററായിട്ടായിരുന്നു ഈ സിനിമയില്‍ നടി അഭിനയിച്ചത്.
മലപ്പുറം ഭാഷ സംസാരിക്കുന്ന കഥാപാത്രമായിരുന്നു കല്യാണിയുടേത്. എന്നാല്‍ ഈ സിനിമ പുറത്തിറങ്ങിയതോടെ നടിയുടെ അഭിനയത്തെ കുറിച്ചും കഥാപാത്രത്തെ കുറിച്ചുമുള്ള ധാരാളം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇപ്പോള്‍ ശേഷം മൈക്കില്‍ ഫാത്തിമയെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചും പറയുകയാണ് കല്യാണി പ്രിയദര്‍ശന്‍. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘എന്റെ ഒരു കഥാപാത്രത്തിന് എതിരെ ധാരാളം വിമര്‍ശനങ്ങള്‍ വന്നിട്ടുണ്ട്. ‘നിങ്ങള്‍ക്ക് ആ കഥാപാത്രത്തെ മനസിലായില്ലെന്ന് കരുതുന്നു’വെന്ന് പറഞ്ഞ് ഞാന്‍ ആ അഭിപ്രായങ്ങളെയെല്ലാം ചവറ്റുകുട്ടയിലേക്ക് ഇട്ടു. ആ സിനിമയാണ് ശേഷം മൈക്കില്‍ ഫാത്തിമ,’ കല്യാണി പറഞ്ഞു.
അതില്‍ താനൊരു ഫീമെയില്‍ കമന്റേറ്ററായിട്ടാണ് അഭിനയിച്ചിരിക്കുന്നതെന്നും തനിക്ക് മറ്റാരേയും പോലെ എത്രത്തോളം ആ കഥാപാത്രത്തിനോട് നീതി പുലര്‍ത്താന്‍ സാധിക്കുമോ അത്രത്തോളം നീതി താന്‍ പുലര്‍ത്തിയിട്ടുണ്ടെന്നും നടി പറയുന്നു.
തനിക്ക് ആ കഥാപാത്രത്തെ നന്നായി ചെയ്യാന്‍ സാധിച്ചുവെന്ന് തന്നെയാണ് കരുതുന്നതെന്നും താന്‍ തന്റെ എല്ലാം കൊടുത്തിട്ട് തന്നെയാണ് ശേഷം മൈക്കില്‍ ഫാത്തിമ ചെയ്തതെന്നും കല്യാണി കൂട്ടിച്ചേര്‍ത്തു.
‘ആ സിനിമക്ക് വേണ്ടി ഞാന്‍ പ്രത്യേക സ്ലാങ് പോലും പഠിച്ചിരുന്നു. അതിലെ ഫാത്തിമയെന്ന കഥാപാത്രം ധാരാളം സംസാരിക്കുന്നത് കാരണം അവളെ സിനിമ കണ്ട ആളുകള്‍ വളരെ ഇറിട്ടേറ്റഡായിട്ടാണ് കാണുന്നത്. ആ കാര്യത്തില്‍ എനിക്ക് ഉറപ്പുണ്ട്.
പക്ഷെ അത് തന്നെയാണ് ആ കഥാപാത്രം. അവള്‍ ധാരാളം സംസാരിക്കുന്നത് കാരണം സിനിമയില്‍ ആളുകള്‍ക്ക് ഇറിട്ടേഷന്‍ തോന്നുന്നുണ്ട്. എന്നാല്‍ സിനിമ കാണുന്ന ആളുകള്‍ക്ക് ആ കഥാപാത്രത്തെ വ്യക്തമായി മനസിലായിട്ടില്ല,’ കല്യാണി പ്രിയദര്‍ശന്‍ പറയുന്നു.
Content Highlight: Kalyani PriyadarshanTalks About Her Character In Shesham Michael Fathima