മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് കല്യാണി പ്രിയദർശൻ. വിക്രം കുമാർ സംവിധാനം ചെയ്ത ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ ഫഹദ് ഫാസിലിനെ കുറിച്ച് സംസാരിക്കുകയാണ് നടി.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് കല്യാണി പ്രിയദർശൻ. വിക്രം കുമാർ സംവിധാനം ചെയ്ത ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ ഫഹദ് ഫാസിലിനെ കുറിച്ച് സംസാരിക്കുകയാണ് നടി.
‘ഫഹദിന്റെ കൂടെ വർക്ക് ചെയ്തത് എനിക്കൊരു ലേർണിങ് എക്‌സ്പീരിയൻസ് ആയിരുന്നു. ഒരു നടിയെന്ന നിലയിൽ എന്റെ ക്രാഫ്റ്റിനെയും വളർച്ചയെയും നന്നായി സഹായിച്ചിട്ടുണ്ട്.
ഞാൻ പഠിച്ച ഏറ്റവും വലിയ പാഠം, പെർഫോം ചെയ്യുമ്പോൾ ഒരു ഷോട്ടിലും കോംപ്രൊമൈസ് എന്നൊരു വാക്ക് ഇല്ല ഫഹദിന്. ഒന്നെങ്കിൽ നൂറ് ശതമാനം ഇടും, അല്ലെങ്കിൽ ഒന്നും ഇടില്ല. അതാണ് ഫഹദിന്റെ ആറ്റിറ്റ്യൂഡ്,’ കല്യാണി പറയുന്നു.
ഇതിന് മുമ്പ് തന്നോട് ഒരു സംവിധായകൻ ഷോട്ട് ഓക്കെയാണെന്ന് പറയുകയാണെങ്കിൽ അതിൽ താൻ ഓക്കെയായിരിക്കുമെന്നും ഇതിൽ കൂടുതൽ ഒന്നും ചെയ്യാനില്ലെന്ന് താൻ വിചാരിക്കുമെന്നും കല്യാണി പറയുന്നു. ഒരു ടേക്ക് കൂടി ചെയ്യാനുള്ള ആത്മവിശ്വാസം തനിക്കില്ലായിരുന്നെന്നും എന്നാൽ ഫഹദ് വർക്ക് ചെയ്യുന്നത് കണ്ട ശേഷം തന്റെ ആറ്റിറ്റ്യൂഡ് മാറിയെന്നും കല്യാണി പറഞ്ഞു. ചെറിയ ഷോട്ട് ആണെങ്കിൽ പോലും ഫഹദ് അതിൽ 100 ശതമാനം കൊടുക്കുമെന്നും എത്ര സിംപിളാണെങ്കിലും അത് മെച്ചപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുമെന്നും കല്യാണി കൂട്ടിച്ചേർത്തു.

സിനിമയുടെ ഷൂട്ട് കഴിയാറായപ്പോൾ താൻ മറ്റൊരു സിനിമയുടെ ഡബ്ബിങ്ങിന് വേണ്ടി ചെന്നൈയിൽ പോയിരുന്നെന്നും ആ ചിത്രത്തിലെ ഒരു സീനിൽ താനും സംവിധായകനും ഹാപ്പിയായിരുന്നെന്നും കല്യാണി പറയുന്നു.
എന്നാൽ തനിക്ക് അത് പോരായെന്ന് തോന്നിയെന്നും വീട്ടിൽ പോയ ശേഷം ആ സീൻ ശരിയാക്കുന്നതിന് വേണ്ടി താൻ സംവിധായകനോട് വീണ്ടും ചോദിച്ചെന്നും നടി പറഞ്ഞു. അത് ഫഹദിന്റെ കൂടെ വർക്ക് ചെയ്ത ശേഷമാണ് തനിക്ക് തോന്നിയതെന്നും കല്യാണി പ്രിയദർശൻ കൂട്ടിച്ചേർത്തു. തന്റെ പുതിയ ചിത്രമായ ഓടും കുതിര ചാടും കുതിര എന്ന സിനിമയുടെ പ്രെമോഷന്റെ ഭാഗമായി വൺ ടു ടോക്‌സിനോട് സംസാരിക്കുകയായിരുന്നു കല്യാണി.
ഓടും കുതിര ചാടും കുതിര
ഹഹദ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ഓടും കുതിര ചാടും കുതിര. അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ, രേവതി എന്നിവരാണ് നായികമാരായി എത്തുന്നത്. ഫാമിലി കോമഡി ഴോണറിൽ എത്തുന്ന ചിത്രത്തിൽ സുരേഷ് കൃഷ്ണ, വിനയ് ഫോർട്ട് എന്നിവരും വേഷമിടുന്നു. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമിക്കുന്നത്.
Content Highlight: Kalyani Priyadarsan talking about Fahad Fasil