ഈ കഥാപാത്രം ഒരു വട്ട് കേസ്; സിനിമ തുടങ്ങിയാല്‍ എല്ലാവര്‍ക്കും മനസിലാകും: കല്യാണി പ്രിയദര്‍ശന്‍
Malayalam Cinema
ഈ കഥാപാത്രം ഒരു വട്ട് കേസ്; സിനിമ തുടങ്ങിയാല്‍ എല്ലാവര്‍ക്കും മനസിലാകും: കല്യാണി പ്രിയദര്‍ശന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 17th August 2025, 12:00 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് കല്യാണി പ്രിയദര്‍ശന്‍. വിക്രം കുമാര്‍ സംവിധാനം ചെയ്ത ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. തെലുങ്ക്, തമിഴ്  സിനിമകളില്‍ ഭാഗമായിരുന്ന നടി, വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ഹൃദയം, തല്ലുമാല, എന്നീ സിനിമകളില്‍ അഭിനയിച്ചു.

കല്യാണിയുടേതായി പുറത്തിറങ്ങാന്‍ പോകുന്ന ചിത്രമാണ് ഓടും കുതിര ചാടും കുതിര. സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് കല്യാണി.

‘ഈ സിനിമ തുടങ്ങി ഒരു അഞ്ച് മിനിറ്റില്‍ തന്നെ നിങ്ങള്‍ക്ക് മനസിലാകും അവള്‍ കുറച്ചൊരു വട്ട് കേസാണെന്ന്. വട്ടാണ് പക്ഷേ മുഴുവന്‍ വട്ടല്ല. ഓവര്‍ ദി ടോപ്പാണ്. പക്ഷേ ചില ക്ര്യൂഷല്‍ മൊമെന്റ്‌സില്‍ നമ്മള്‍ വളരെ സട്ടിലായാണ് പെര്‍ഫോം ചെയ്തിരിക്കുന്നത്,’ കല്യാണി പ്രിയദര്‍ശന്‍ പരയുന്നു.

താന്‍ ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളിലും തന്റെ ഒരു പേര്‍സണാലിറ്റി കുറച്ചെങ്കിലും ഇന്‍സേര്‍ട്ട് ചെയ്യാറുണ്ടെന്നും ഇതിലും ആ കഥാപാത്രത്തിന്റെ ഇമോഷനില്‍ തന്റെ പേര്‍സണാലിറ്റി താന്‍ കൊടുത്തിട്ടുണ്ടെന്നും നടി പറയുന്നു. തന്റെ ലോക എന്നൊരു സിനിമ വരാനുണ്ടെന്നും എന്നാല്‍ ആ ക്യാരക്ടറും താനും ആയിട്ട് ഒരു ബന്ധവുമില്ലെന്നും കല്യാണി കൂട്ടിച്ചേര്‍ത്തു.

‘പിന്നെ ക്യാരക്ടര്‍ എങ്ങനെയാണ് അവതരിപ്പിക്കേണ്ടതെന്ന് ഒരേ സിനിമ അനുസരിച്ച് ഇരിക്കും. ചില സിനിമകളില്‍ നമ്മള്‍ക്ക് ആദ്യം തന്നെ മനസിലാകും എന്ത് വേണം എങ്ങനെ ചെയ്യണമെന്ന്. ചില സിനിമകള്‍ക്ക് നമ്മള്‍ ആ പ്രോസസില്‍ കൂടി കടന്ന് പോയാല്‍ മാത്രമേ എങ്ങനെ ആ കഥാപാത്രത്തെ ക്യാരി ചെയ്യണമെന്ന് മനസിലാകുകയുള്ളു,’കല്യാണി പറഞ്ഞു.

Content Highlight:  Kalyani about her character in the film odum kuthira chadum kuthira