മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളിലെത്തിയ കളങ്കാവല്‍ മികച്ച പ്രതികരണങ്ങള്‍ നേടുന്നു. ജിതിന്‍ കെ. ജോസിന്റെ ആദ്യ സംവിധാന സംരംഭമായെത്തിയ ചിത്രം നിര്‍മിച്ചത് മമ്മൂട്ടി കമ്പനിയാണ്. ഇപ്പോഴിതാ ആദ്യ ഷോ കഴിയുമ്പോള്‍ ചിത്രത്തെ കുറിച്ച് വമ്പന്‍ പ്രേക്ഷക പ്രതികരണമാണ് വരുന്നത്.
നായകന്‍ വിനായകനും പ്രതിനായകന്‍ മമ്മൂട്ടിയുമായെത്തിയ കളങ്കാവലിനെ കുറിച്ച് ആദ്യം മുതല്‍ വലിയ പ്രതീക്ഷകളായിരുന്നു. മമ്മൂക്ക ഈ സിനിമയിലും ഗംഭീര പെര്‍ഫോമന്‍സാണ് കാഴ്ച്ചവെച്ചതെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
ഇതുവരെ കാണാത്തവിധം വ്യത്യസ്തമായ പ്രകടനമാണ് മമ്മൂട്ടി സിനിമയില്‍ കാഴ്ച വെച്ചതെന്നും വെറുപ്പ് തോന്നുവിധം ഗംഭീരമായി മമ്മൂട്ടി ആ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ടെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്.
They call him the Patriarch for a reason. A reason that revertibrate even further today.
വിനായകന്റെ പെര്‍ഫോമന്‍സിനെ കുറിച്ചും മികച്ച അഭിപ്രായങ്ങളാണ് വരുന്നത്. ചിത്രത്തിന്റെ ഇന്റര്‍വെല്‍ ബ്ലോക്കിനെ കുറിച്ചും കാണികള്‍ എടുത്തു പറയുന്നുണ്ട്. മമ്മൂട്ടിയുടെ ആദ്യ നൂറ് കോടിയാകും കളങ്കാവലെന്നാണ് ആദ്യ ഷോ കണ്ടിറങ്ങിയവര്‍ പറയുന്നത്. ചിത്രത്തിലെ 21നായികമാരുടെ അഭിനയത്തെ കുറിച്ചും മികച്ച പ്രതികരണങ്ങളാണ് വരുന്നത്.
ഒറ്റ ചിരി കൊണ്ട് സിനിമയുടെ ജാതകം മാറ്റുന്ന മമ്മൂട്ടി മാജിക് വീണ്ടും എന്നു പറഞ്ഞുകൊണ്ടുള്ള മനോഹരമായ കുറിപ്പുകളും സമൂഹമാധ്യമങ്ങളില്‍ കാണാം. മുജീബ് മജീദിന്റെ സംഗീതത്തെ കുറിച്ചും മികച്ച അഭിപ്രായങ്ങളാണ് വരുന്നത്. മമ്മൂട്ടി കമ്പനിയുടെ ഏഴാം ചിത്രമായാണ് കളങ്കാവല്‍ എത്തിയത്. കേരളത്തില്‍ സിനിമയുടെ പ്രീ സെയില്‍ രണ്ട് കോടിയിലേറെയാണ്.
Content Highlight: Kalmkaval is receiving good responses from the first show