വിജയ് ചിത്രം ബിഗിലിലെ ആ വേഷം എനിക്ക് വന്നതായിരുന്നു: കലാഭവൻ ഷാജോൺ
Entertainment
വിജയ് ചിത്രം ബിഗിലിലെ ആ വേഷം എനിക്ക് വന്നതായിരുന്നു: കലാഭവൻ ഷാജോൺ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 15th May 2024, 4:32 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കലാഭവന്‍ ഷാജോണ്‍. മിമിക്രിയിലൂടെയാണ് അദ്ദേഹം സിനിമയിലേക്ക് വരുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് മുന്നിലെത്തിയ താരം മുമ്പ് കൂടുതലും നര്‍മം നിറഞ്ഞ വേഷങ്ങളായിരുന്നു ചെയ്തിരുന്നത്.

ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ ദൃശ്യം സിനിമയില്‍ സഹദേവന്‍ എന്ന കഥാപാത്രമായാണ് ഷാജോണ്‍ എത്തുന്നത്. ആ ചിത്രത്തിലൂടെയാണ് താരം തനിക്ക് സീരിയസ് റോളുകളും ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ചത്. അതിന് ശേഷം നിരവധി കഥാപാത്രങ്ങൾ ഷാജോണിനെ തേടിയെത്തിയിരുന്നു.

ഇപ്പോഴിതാ തമിഴിൽ വിജയിയുടെ സിനിമയായ ബിഗിലിൽ അഭിനയിക്കാൻ ലഭിച്ച അവസരത്തെ കുറിച്ച് സംസാരിക്കുകയാണ് ഷാജോൺ.

അന്ന് സിനിമ സംവിധാനം ചെയ്യുന്ന തിരക്കിൽ ആയതിനാൽ ആ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞില്ലെന്നും എന്നാൽ ഇപ്പോൾ ഒരു തമിഴ് ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ടെന്നും ഷാജോൺ പറയുന്നു. സ്കൈ ലാർക്ക് പിക്ചേഴ്സ് എന്റർടൈൻമെന്റിനോട് സംസാരിക്കുകയായിരുന്നു താരം.

‘വിജയ് സാറിന്റെ ബിഗിൽ എന്ന പടത്തിലേക്ക് എന്നെ വിളിച്ചിരുന്നു. പക്ഷെ അന്ന് സംവിധാനത്തിന്റെ തിരക്കിലൊക്കെ ആയതുകൊണ്ട് എനിക്ക് പോവാൻ കഴിഞ്ഞില്ല. ഇപ്പോൾ ഈയടുത്ത് ഞാനൊരു തമിഴ് സിനിമയിൽ അഭിനയിച്ചു.

പേട്ട റാപ്പ് എന്നാണ് ആ ചിത്രത്തിന്റെ പേര്. പ്രഭുദേവ സാറാണ് അതിനകത്ത് ഹീറോ. തമിഴിലെ താരങ്ങളാണ് ചിത്രത്തിലെ കൂടുതൽ അഭിനേതാക്കളും. എസ്. ജെ. സിനു എന്ന നമ്മുടെ ഒരു സുഹൃത്താണ് അതിന്റെ സംവിധായകൻ. സിനു മലയാളത്തിലും ഒന്ന് രണ്ട് സിനിമകൾ ചെയ്തിട്ടുണ്ട്.

ആ സിനിമ ഇപ്പോൾ ഡബ്ബ് ചെയ്തു. വളരെ നല്ല സിനിമയായിരിക്കും എന്നാണ് എന്റെ പ്രതീക്ഷ. എന്റെ കഥാപാത്രവും നല്ല ഒന്നാണ്. ആ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ഇപ്പോൾ,’ കലാഭവൻ ഷാജോൺ പറയുന്നു.

Content Highlight: Kalbaavan Shajon Talk About Bigile Movie