സ്യൂട്ട് കേസില്‍ താളം;സിങ്കപ്പെണ്ണേ പാടി മലയാളി പെണ്‍കുട്ടികള്‍;ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ- വീഡിയോ
bigil
സ്യൂട്ട് കേസില്‍ താളം;സിങ്കപ്പെണ്ണേ പാടി മലയാളി പെണ്‍കുട്ടികള്‍;ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ- വീഡിയോ
ന്യൂസ് ഡെസ്‌ക്
Tuesday, 19th November 2019, 11:57 pm

തൃശ്ശൂര്‍: വിജയിയുടെ ബിഗിലിലെ സിങ്കപ്പെണ്ണേ പാട്ടു പാടി കലാമണ്ഡലത്തിലെ പെണ്‍കുട്ടികള്‍. മന്‍സിയ വി.പി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ‘കലാമണ്ഡലത്തിലെ സിങ്കപെണ്‍കുട്ടികള്‍’ എന്ന തലക്കെട്ടോടെയാണ് ഗാനത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

സ്യൂട്ട് കേസില്‍ താളം പിടിച്ചുകൊണ്ടാണ് പെണ്‍കുട്ടികള്‍ സിങ്കപ്പെണ്ണേ പാടുന്നത്. നിമിഷ നേരം കൊണ്ട് പാട്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമായി. നിരവധി കമന്റുകളാണ് പെണ്‍കുട്ടികളെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റിനു താഴെ ഇട്ടിരിക്കുന്നത്.

നടന്‍ ജോജുജോര്‍ജും പുലിക്കുട്ടികള്‍ എന്ന തലക്കെട്ടു നല്‍കി വീഡിയോ തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്.

വിജയ്-ആറ്റ്ലീ കോമ്പോയില്‍ ഒരുങ്ങിയ മൂന്നാമത്തെ ചിത്രമായ ബിഗില്‍ റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ടാണ് ബോക്‌സ് ഓഫീസില്‍ സെഞ്ച്വറി നേടിയത്. ചിത്രത്തില്‍ നയന്‍താരയാണ് വിജയിയുടെ നായികയായി എത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്പോര്‍ട്സ് പ്രമേയത്തിലാണ് ആറ്റ്ലീ ബിഗില്‍ ഒരുക്കിയിരിക്കുന്നത്. തീയേറ്ററുകളില്‍ ചിത്രം ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

എ.ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ഗാനങ്ങള്‍ക്ക് വിവേക് ആണ് വരികള്‍ എഴുതിയത്. സംവിധായകന്‍ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്ന ചിത്രമായിട്ടാണ് ബിഗില്‍ ഒരുക്കിയിരിക്കുന്നത്.ചിത്രത്തിലെ സിങ്കപ്പെണ്ണെ എന്ന ഗാനത്തിന് തുടക്കംതൊട്ട് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരുന്നത്. എ.ആര്‍ റഹ്മാനും സാഷാ തിരുപ്പതിയും ചേര്‍ന്നാണ് സിങ്കപ്പെണ്ണേ പാടിയിരിക്കുന്നത്.

കലാമണ്ഡലത്തിലെ സിങ്ക പെൺകൾ 😘

Posted by Mansiya Vp on Monday, 18 November 2019