കാലങ്ങളായി കേട്ടുപരിചയമുള്ളതാണ് റാമോജി ഫിലിം സിറ്റിയിലെ പ്രേതകഥകള്‍. തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഭാഗമായി ഗലാട്ട ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ റാമോജി ഫിലിം സിറ്റിയെ ചുറ്റിപ്പറ്റിയുള്ള പ്രേതകഥകള്‍ സത്യമാണെന്ന് കജോള്‍ പറഞ്ഞിരുന്നു. നെഗറ്റീവ് എനര്‍ജികള്‍ അനുഭവിച്ചിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടി. എന്നാല്‍ കാജോളിന്റെ വാക്കുകള്‍ ഇപ്പോള്‍ ട്രോളുകളില്‍ ക്ഷണിച്ചുവരുത്തുകയാണ്.
‘എനിക്ക് പലതവണ ഇത് അനുഭവപ്പെട്ടിട്ടുണ്ട്. ഇതിനെ നെഗറ്റീവ് എനര്‍ജി എന്നോ നെഗറ്റീവ് വൈബ്സ് എന്നോ വിളിക്കാം. ചിപ്പോഴൊക്കെ രാത്രി നമ്മള്‍ ഒരു സ്ഥലത്ത് പോകുമ്പോള്‍ ഇവിടെ എന്തോ ശരിയല്ലെന്ന തോന്നല്‍ നമുക്ക് ഉണ്ടാകാം. രാത്രി മുഴുവന്‍ ഉറങ്ങാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ ഞാന്‍ ഷൂട്ടിന് പോയിട്ടുണ്ട്. അപ്പോഴൊക്കെ എനിക്ക് ഈ സ്ഥലത്തില്‍ നിന്ന് എങ്ങനെയെങ്കിലും പോയാല്‍ മതിയെന്ന തോന്നല്‍ വരും.
അത്തരത്തിലുള്ള നിരവധി സ്ഥലങ്ങളുണ്ട്. ലോകത്തിലെ ഏറ്റവും പ്രേതബാധയുള്ള സ്ഥലങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ഹൈദരാബാദിലെ റാമോജി റാവു സ്റ്റുഡിയോ ഇതിന് ഉദാഹരണമാണ്. എന്നാലും അവിടെ പോയപ്പോള്‍ ഞാന്‍ പ്രേതങ്ങളെ ഒന്നും കണ്ടില്ല. ഒന്നും കാണാത്തത് എന്റെ ഭാഗ്യമാണ്,’ കാജോള്‍ പറയുന്നു.
കാജോള്‍ പറഞ്ഞത് അന്ധവിശ്വാസം ആണെന്നും തന്റെ സിനിമയുടെ പ്രെമോഷന് വേണ്ടി ഇല്ലാക്കഥ പറയുന്നതെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം വാദിക്കുന്നത്. റാമോജി ഫിലിം സിറ്റിയില്‍ പ്രേതബാധ ഉണ്ടെങ്കില്‍ എന്തുകൊണ്ടാണ് ലക്ഷക്കണക്കിന് വരുന്ന ടൂറിസ്റ്റുകളില്‍ ഒരാള്‍ക്ക് പോലും കാണാന്‍ കഴിയാത്തതെന്നും ട്രോളന്മാര്‍ ചോദിക്കുന്നു.