ഇംഗ്ലണ്ട് ലയണ്‍സിനെതിരെ കെ.എസ് ഭരത്തിന് സെഞ്ച്വറി
Sports News
ഇംഗ്ലണ്ട് ലയണ്‍സിനെതിരെ കെ.എസ് ഭരത്തിന് സെഞ്ച്വറി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 21st January 2024, 4:37 pm

അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഷാഡോ ടെസ്റ്റ് പരമ്പരയിലെ ആദ്യത്തെ മത്സരത്തിലെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ എയും ഇംഗ്ലണ്ട് ലയണ്‍സുമായി ഏറ്റുമുട്ടുകയാണ്. മത്സരത്തില്‍ സെഞ്ച്വറി നേടിയാണ് ഇന്ത്യന്‍ ക്യാപ്റ്റനും ഓപ്പണറുമായ കെ.എസ് ഭരത് മികച്ച പ്രകടനം നടത്തിയത്.

ലയണ്‍സ് ഉയര്‍ത്തിയ 490 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യന്‍ ടീം പരാജയത്തിന്റെ വക്കിലായിരുന്നു. എന്നാല്‍ സമനില പ്രതീക്ഷിച്ചു നടത്തിയ പോരാട്ടം വിജയത്തില്‍ എത്തുകയായിരുന്നു. ആറാം വിക്കറ്റില്‍ മാനവ് സത്താറിനൊപ്പം 207 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ഭരത്തിന് സാധിച്ചു. 165 പന്തില്‍ നിന്നും പുറത്താകാതെ 116 റണ്‍സ് ആണ് താരം നേടിയത്. 70.30 സ്‌ട്രൈക്ക് റേറ്റില്‍ 15 ബൗണ്ടറിലാണ് താരം നേടിയത്.

254 പന്തില്‍ നിന്നും 86 റണ്‍സ് നേടിയ സത്താറും പുറത്താക്കാതെയാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. 16 ബൗണ്ടറിലാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. സായി സുദര്‍ശന്‍ 208 പന്തില്‍ നിന്നും 97 റണ്‍സ് നേടി നിര്‍ണായക സംഭാവനയും ഇന്ത്യക്ക് നല്‍കി. 13 ബൗണ്ടറിലാണ് താരം നേടിയത്. സര്‍ഫറാസ് ഖാന്‍ 55 റണ്‍സ് നേടി അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു.

 

നിലവില്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 526 റണ്‍സ് നേടിയിട്ടുണ്ട്.

ആദ്യ ഇന്നിങ്‌സില്‍ രജത്ത് പടിതാര്‍ 151 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. 158 പന്തില്‍ നിന്നും 19 ബൗണ്ടറികളും അഞ്ച് സിക്‌സറുകളുമായിരുന്നു താരം നേടിയത്. എന്നാല്‍ ഭരത് 13 പന്തില്‍ നിന്നും 15 റണ്‍സ് മാത്രം നേടി പുറത്താവുകയായിരുന്നു. ഇന്നിങ്‌സില്‍ മറ്റാര്‍ക്കും അര്‍ധ സെഞ്ച്വറി പോലും പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.

 

Content Highlight: K.S. Bharat scored a century against England Lions