ശബരിമലയിലേത് 2018 ലെ ചരിത്രവിധി; പൗരാവകാശത്തിന്റെ ഭാഗം മാത്രമാണ് മതസ്വാതന്ത്ര്യമെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്
Sabarimala women entry
ശബരിമലയിലേത് 2018 ലെ ചരിത്രവിധി; പൗരാവകാശത്തിന്റെ ഭാഗം മാത്രമാണ് മതസ്വാതന്ത്ര്യമെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്
ന്യൂസ് ഡെസ്‌ക്
Monday, 11th February 2019, 9:26 pm

ന്യൂദല്‍ഹി: 2018-ല്‍ സുപ്രീംകോടതി പ്രഖ്യാപിച്ചിട്ടുള്ള ചരിത്ര വിധികളില്‍ ഒന്നാണ് ശബരിമല യുവതി പ്രവേശന വിധിയെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ന്യൂദല്‍ഹിയില്‍ സംഘടിപ്പിച്ച പ്രഥമ ലോ ഏഷ്യ മനുഷ്യാവകാശ കോണ്‍ഫറന്‍സില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“സുപ്രീംകോടതിയെ സംബന്ധിച്ച് 2018 ഒരു നാഴികകല്ലാണ്. സാമൂഹ്യനീതിയും ലിംഗനീതിയും അടിസ്ഥാനപ്പെടുത്തിയുള്ള നിരവധി വിധികള്‍ വന്നിട്ടുള്ള വര്‍ഷമാണിത്. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാന്‍ നമ്മുടെ കോടതി അനുമതി നല്‍കി. നേരത്തെ ആര്‍ത്തവ പ്രായത്തില്‍ ഉള്ള യുവതികള്‍ക്ക് അവിടെ പ്രവേശന വിലക്ക് ഉണ്ടായിരുന്നു. വിധി ഭരണഘടനയുടെ വിമോചനാത്മക ദര്‍ശനത്തെയാണ് കാണിക്കുന്നത്.”
ഏതെങ്കിലും ഒരു മതവിഭാഗത്തിന്റ അവകാശമെന്നത്, അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാന്‍ സ്ത്രീകള്‍ക്ക് ഭരണഘടന ഉറപ്പുതരുന്ന 14,15 വകുപ്പുകള്‍ക്ക് ബാധകമായി മാത്രം നിലനില്‍ക്കുന്നതാണെന്നും ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു.

ശബരിമല യുവതി പ്രവേശന വിധിക്ക് എതിരായ പുനഃപരിശോധന ഹരജികള്‍ പരിഗണിച്ച ഭരണഘടന ബെഞ്ചിലെ അംഗം ആണ് ജസ്റ്റിസ് ചന്ദ്രചൂഡ്.

ALSO READ: “ഞാന്‍ രാജീവ് ഗാന്ധിയുടെ മകളാണ്”; മോദിയ്ക്ക് പ്രിയങ്ക നല്‍കിയ മറുപടി

മതസ്വാതന്ത്രമെന്നത് വ്യക്തി സ്വാതന്ത്ര്യത്തിന് വിധേയമാണ്. ശബരിമല ക്ഷേത്ര കേസില്‍ പ്രതികരിച്ച ഭരണഘടനയുടെ വിമോചനസ്വഭാവത്തെക്കുറിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു. ആര്‍ട്ടിക്കിള്‍ 14 ഉം 15 ഉം പ്രകാരമുള്ള ഒരു സ്ത്രീയുടെ അവകാശങ്ങളില്‍ നിന്ന് വേര്‍പെട്ട് കഴിയുന്ന ഒറ്റപ്പെടല്‍ അവകാശമല്ല അത്.

പുനഃപരിശോധന ഹരജികളില്‍ ജുഡീഷ്യല്‍ ഉത്തരവ് വരുന്നതിന് മുമ്പ് തന്നെയാണ് വാദംകേട്ട ബെഞ്ചിലെ അംഗം ആയ ജസ്റ്റിസ് ചന്ദ്രചൂഡ് യുവതി പ്രവേശനത്തിന് അനുമതി നല്‍കികൊണ്ടുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധിയെ ചരിത്ര വിധി എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.

WATCH THSI VIDEO: