ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
2019 Loksabha Election
“ഞാന്‍ രാജീവ് ഗാന്ധിയുടെ മകളാണ്”; മോദിയ്ക്ക് പ്രിയങ്ക നല്‍കിയ മറുപടി
ന്യൂസ് ഡെസ്‌ക്
6 days ago
Monday 11th February 2019 8:32pm

ന്യൂദല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ രംഗപ്രവേശത്തോടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് ഏവരുടെയും ശ്രദ്ധാകേന്ദ്രമാകുകയാണ്. എസ്.പി-ബി.എസ്.പി സഖ്യത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട കോണ്‍ഗ്രസ് പ്രിയങ്കാ ഗാന്ധിയ്ക്ക് നേതൃപദവി നല്‍കിയതോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കളത്തിലേക്ക് വരികയാണ്. മോദിയുടേയും യോഗിയുടേയും മണ്ഡലങ്ങളടങ്ങുന്ന യു.പിയിലെ കിഴക്കന്‍ പ്രവിശ്യയുടെ ചുമതലയാണ് പ്രിയങ്കയ്ക്കുള്ളത്.

പൊതുവേ രാഷ്ട്രീയവേദികളില്‍ സജീവ സാന്നിധ്യമാകാറില്ലെങ്കിലും സോണിയാ ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നേരത്തെ പ്രിയങ്ക പങ്കെടുക്കാറുണ്ട്. 2014 ലും അമേഠിയിലും റായ്ബറേലിയിലും പ്രിയങ്ക പ്രചരണത്തിനെത്തിയിരുന്നു.

ALSO READ: പ്രിയങ്ക വന്നു, യു.പിയില്‍ മഹാസഖ്യത്തിന് സാധ്യത; കോണ്‍ഗ്രസ് ബന്ധം പുനരാലോചിക്കാന്‍ എസ്.പി-ബി.എസ്.പി സഖ്യം

പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ച ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയ്ക്ക് അന്ന് പ്രിയങ്ക നല്‍കിയ മറുപടിയും വാര്‍ത്തയായിരുന്നു. പ്രചരണത്തിനിടെ പ്രിയങ്കയെ തന്റെ മകളെപ്പോലെയാണ് കാണുന്നതെന്നായിരുന്നു മോദിയുടെ പ്രതികരണം.എന്നാല്‍ ഞാന്‍ രാജീവ് ഗാന്ധിയുടെ മകളാണ് എന്നായിരുന്നു പ്രിയങ്ക ഇതിന് നല്‍കിയ മറുപടി. രാജീവ് ഗാന്ധിയെ അധിക്ഷേപിച്ച് സംസാരിച്ച മോദിയേയും സ്മൃതി ഇറാനിയേയും കടന്നാക്രമിക്കാനും പ്രിയങ്ക മടി കാണിച്ചിരുന്നില്ല.

ALSO READ: ‘ഇന്ദിരാ ഗാന്ധി തിരിച്ചുവന്ന പോലെ തോന്നുന്നു’; തരംഗമായി യു.പിയില്‍ പ്രിയങ്കയുടെ റോഡ് ഷോ

‘അമേഠിയിലെ മണ്ണില്‍വെച്ച് അവര്‍ (ബി.ജെ.പി) രക്തസാക്ഷിയായ എന്റെ അച്ഛനെ അപമാനിച്ചു. അമേഠിയിലെ ജനങ്ങള്‍ ഇതിന് മാപ്പ് നല്‍കില്ല. അവരുടെ തരംതാണ രാഷ്ട്രീയത്തിന് പ്രവര്‍ത്തകര്‍ മറുപടി നല്‍കും. ഓരോ ബൂത്തിലും അതിനുള്ള മറുപടിയ്ക്കായി അവര്‍ തയ്യാറാണ്.’

സ്മൃതി ഇറാനിയ്ക്കായുള്ള തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു മോദി രാജീവ് ഗാന്ധിയെ അധിക്ഷേപിച്ചത്. കോണ്‍ഗ്രസ് ധാര്‍ഷ്ട്യത്തോടെയാണ് രാഷ്ട്രീയത്തില്‍ ഇടുപെടുന്നതെന്നും രാജീവ് ഗാന്ധി ഒരിക്കല്‍ പരസ്യമായി കോണ്‍ഗ്രസ് സെക്രട്ടറി ആഞ്ജയ്യയെ അപമാനിച്ചെന്നും മോദി പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

WATCH THIS VIDEO:

Advertisement