കഴിഞ്ഞ ദിവസം ഒരു മാധ്യമപ്രവര്‍ത്തകന്റെ മൈക്ക് മോഹന്‍ലാലിന്റെ പുരികത്തില്‍ കൊണ്ടതിന്റെ വാര്‍ത്തകള്‍ വന്നിരുന്നു. നടന്‍ എറണാകുളത്ത് ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവേ ആയിരുന്നു സംഭവം.
കഴിഞ്ഞ ദിവസം ഒരു മാധ്യമപ്രവര്‍ത്തകന്റെ മൈക്ക് മോഹന്‍ലാലിന്റെ പുരികത്തില്‍ കൊണ്ടതിന്റെ വാര്‍ത്തകള്‍ വന്നിരുന്നു. നടന്‍ എറണാകുളത്ത് ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവേ ആയിരുന്നു സംഭവം.
മോഹന്‍ലാലിന് ചുറ്റും മാധ്യമപ്രവര്‍ത്തകര്‍ തടിച്ചുകൂടുകയും അതില്‍ നിന്ന് ഒഴിഞ്ഞു മാറിയ നടന് നേരെ മൈക്ക് നീട്ടിയപ്പോള്‍ അത് പുരികത്തില്‍ കൊള്ളുകയുമായിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ ഇതില്‍ ദേഷ്യപ്പെടാതെ വളരെ കൂളായി സംസാരിച്ച് കാറിലേക്ക് കയറുകയായിരുന്നു.
പിന്നാലെ ഈ മാധ്യമപ്രവര്‍ത്തകന്‍ നടനെ ഫോണില്‍ വിളിച്ച് സംസാരിച്ചതിന്റെ ഓഡിയോയും വൈറലായിരുന്നു. മോഹന്‍ലാലിന്റെ ഈ പെരുമാറ്റത്തെ അഭിനന്ദിച്ചും മാധ്യമപ്രവര്‍ത്തകനെ വലിയ രീതിയില്‍ വിമര്‍ശിച്ചും നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ഇപ്പോള്‍ ഈ സംഭവത്തില്‍ പ്രതികരിക്കുകയാണ് നടന്‍ ജോയ് മാത്യു. ക്ഷമ, മാന്യത, സമാധാനം എന്നീ മൂന്ന് കാര്യങ്ങള്‍ തികഞ്ഞൊരു മനുഷ്യനെ ഇന്നലെ ഒരു വീഡിയോയില്‍ കണ്ടുവെന്നാണ് അദ്ദേഹം പറയുന്നത്.
അയാളുടെ പേര് മോഹന്‍ലാല്‍ എന്നാണെന്നും ജോയ് മാത്യു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. മൈക്ക് കാണുമ്പോള്‍ കലിതുള്ളുന്നവരും ഫോണ്‍ വിളിക്കുമ്പോള്‍ സമനില തെറ്റുന്നവര്‍ക്കും മാതൃകയാക്കാന്‍ പറ്റുന്ന ഒരാളെന്നും നടന്‍ പറഞ്ഞു.
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
ക്ഷമ, മാന്യത, സമാധാനം.. ഇത് മൂന്നും തികഞ്ഞ ഒരു മനുഷ്യനെ ഇന്നലെ ഒരു വീഡിയോയില്‍ കണ്ടു. അയാളുടെ പേര് മോഹന്‍ലാല്‍ എന്നാണ്. എന്ത് ഭൂലോക വാര്‍ത്തക്ക് വേണ്ടിയാണ് അദ്ദേഹത്തെ ഒരു മാധ്യമന്‍ മൈക്ക് വടി കൊണ്ട് കണ്ണില്‍ കുത്തിയത് എന്ന് മനസിലായില്ല.
ഒരു നടന്റെ ഏറ്റവും അമൂല്യമായ ഒന്നാണ് കണ്ണുകള്‍. ഭാഗ്യത്തിന് മൈക്കുവടി പുരികത്തിനേ കൊണ്ടുള്ളൂ. അദ്ദേഹം ക്ഷമിച്ചു, കാരണം അയാള്‍ മോഹന്‍ലാലാണ്.

തുടര്‍ന്ന് മാധ്യമന്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ച് സോറി പറയുന്നതും കേട്ടു. മാന്യമായുള്ള മറുപടികള്‍ കൊണ്ട് അദ്ദേഹം വീണ്ടും അവനെ വിസ്മയിപ്പിച്ചു. കാരണം മറുവശത്ത് മോഹന്‍ലാലാണ്.
മൈക്ക് കാണുമ്പോള്‍ കലിതുള്ളുന്നവരും ഫോണ്‍ വിളിക്കുമ്പോള്‍ സമനില തെറ്റുന്നവര്‍ക്കും മാതൃകയാക്കാന്‍ പറ്റുന്ന ഒരാള്‍, അയാളുടെ പേരാണ് മോഹന്‍ലാല്‍.
Content Highlight: Joy Mathew Talks About Mohanlal