ഓള്‍ഡ്ട്രഫോര്‍ഡ്: എഫ്.എ കപ്പ് ഫൈനലില്‍ ചെല്‍സിയോടേറ്റ പരാജയത്തില്‍ പ്രതികരണവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ മൗറീഞ്ഞോ. ഡിഫന്‍സില്‍ ഒമ്പത് കളിക്കാരെ വെച്ച് കളിച്ച ചെല്‍സി ജയം അര്‍ഹിക്കുന്നില്ലെന്ന് മൗറീഞ്ഞോ പറഞ്ഞു.
ഞങ്ങളാണ് മികച്ച ടീം, പക്ഷെ ഇത് ഫുട്‌ബോളാണ്. ചെല്‍സി കളിച്ചത് പോലെ ഞങ്ങള്‍ കളിച്ചിരുന്നെങ്കില്‍ ആളുകള്‍ എന്തെഴുതുമെന്ന് തനിക്ക് അറിയാമെന്നും മൗറീഞ്ഞോ പറഞ്ഞു.
ഇനിയസ്റ്റക്ക് ഇന്ന് ബാഴ്‌സലോണ ജഴ്‌സിയില്‍ അവസാന മത്സരം: മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് എന്ന വാര്‍ത്ത നിരസിച്ച് താരം
ജയിച്ചതിന് ചെല്‍സിയെ അഭിനന്ദിക്കുന്നുവെന്നും പക്ഷെ അവര്‍ ജയം അര്‍ഹിക്കുന്നുവെന്ന് കരുതുന്നില്ലെന്നും മൗറീഞ്ഞോ പറഞ്ഞു. ചെല്‍സിയെ രണ്ട് തവണ പരിശീലിപ്പിച്ചിട്ടുള്ളയാളാണ് മൗറീഞ്ഞോ.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ചെല്‍സി എട്ടാംവട്ടം എഫ്.എ കപ്പില്‍ മുത്തമിട്ടത്. 21-ാം മിനിറ്റില്‍ പെനല്‍റ്റിയെടുത്ത ഏദന്‍ ഹസാര്‍ഡിലൂടെയാണ് ചെല്‍സി വിജയഗോള്‍ നേടിയത്.
