ബാലതാരമായി സിനിമയിലേക്കെത്തിയ താരമാണ് ജോമോള്‍. ഒരു വടക്കന്‍ വീരഗാഥ എന്ന സിനിമയിലെ ഉണ്ണിയാര്‍ച്ചയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ടാണ് താരം സിനിമയില്‍ എത്തുന്നത്. മൈഡിയര്‍ മുത്തച്ഛന്‍ എന്ന സിനിമയിലും ജോമോള്‍ ബാലതാരമായിരുന്നു.
ബാലതാരമായി സിനിമയിലേക്കെത്തിയ താരമാണ് ജോമോള്‍. ഒരു വടക്കന്‍ വീരഗാഥ എന്ന സിനിമയിലെ ഉണ്ണിയാര്‍ച്ചയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ടാണ് താരം സിനിമയില്‍ എത്തുന്നത്. മൈഡിയര്‍ മുത്തച്ഛന്‍ എന്ന സിനിമയിലും ജോമോള്‍ ബാലതാരമായിരുന്നു.
1998ല്‍ പുറത്തിറങ്ങിയ എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന ചിത്രത്തിലൂടെ താരത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
നിറം സിനിമയുടെ സമയത്ത് ശാലിനിയും കുഞ്ചാക്കോ ബോബനും തമ്മില്‍ മറ്റുബന്ധങ്ങളൊന്നുമില്ലെന്ന് തനിക്കറിയാമായിരുന്നെന്നും അജിത്തുമായി പ്രണയമാണെന്ന് താന്‍ അറിഞ്ഞത് നിറം സിനിമയുടെ തമിഴ് ചെയ്യുമ്പോഴായിരുന്നെന്നും ജോമോള്‍ പറയുന്നു.
നിറത്തിന്റെ തമിഴ് ചെയ്യുമ്പോള്‍ അജിത്തിന്റെയും ശാലിനിയുടെയും പ്രണയത്തെക്കുറിച്ച് സെറ്റില്‍ സംസാരമുണ്ടായിരുന്നെന്നും കുഞ്ചാക്കോ ബോബനും ശാലിനിയും തമ്മില്‍ നല്ല സൗഹൃദമാണെന്ന് തനിക്കറിയാമായിരുന്നെന്നും നടി കൂട്ടിച്ചേര്‍ത്തു.

‘നിറത്തിന്റെ സമയത്തൊക്കെ ചാക്കോച്ചനും ശാലിനിയും തമ്മിലൊന്നും ഇല്ലെന്ന് എനിക്കറിയാമായിരുന്നു. അജിത്തുമായി പ്രണയമുണ്ടെന്ന് അറിഞ്ഞത് ഞാന്‍ നിറത്തിന്റെ തമിഴ് ചെയ്ത സമയത്ത് ആയിരുന്നു. പൊതുവേ ഇങ്ങനെയുള്ള വാര്‍ത്തകളൊക്കെ അവസാനമറിയുന്നത് ഞാന്‍ ആണ്. പല കാര്യങ്ങളും നാട്ടുകാര് മുഴുവന്‍ അറിഞ്ഞിട്ടും എന്നോട് ചോദിക്കുമ്പോള്‍ ഞാന്‍ അറിഞ്ഞിട്ടുണ്ടാകില്ല.
നിറത്തിന്റെ തമിഴ് ചെയ്യുമ്പോള്‍ അജിത്തിന്റെയും ശാലിനിയുടെയും പ്രണയത്തെക്കുറിച്ച് സെറ്റില്‍ വര്‍ത്തമാനമുണ്ടായിരുന്നു. നിറം സിനിമയുടെ തമിഴ് ഷൂട്ട് ചെയ്ത സമയത്ത് ശാലിനിക്ക് അജിത്തിന്റെ ഫോണ്‍ വരികയോ മറ്റോ ചെയ്തു. അങ്ങനെയാണ് ഞാന്‍ അറിഞ്ഞത്. ചാക്കോയും ശാലിനിയും നല്ല ഫ്രണ്ട്‌സ് ആണെന്ന് എനിക്ക് അറിയാമായിരുന്നു,’ ജോമോൾ പറയുന്നു.
കുഞ്ചാക്കോ ബോബൻ, ശാലിനി ജോഡി അഭിനയിച്ച പ്രണയ ചിത്രമാണ് നിറം. കമൽ സംവിധാനം ചെയ്ത് 1999ൽ പുറത്തിറങ്ങിയ ഈ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നായിരുന്നു. ഈ ചിത്രം പിന്നീട് നിരവധി ഭാഷകളിൽ പുനർനിർമിച്ചു.
Content Highlight: Jomol talking about Ajith and Shalini Relationship