'അവര് നല്ല ഫ്രണ്ട്‌സ് അല്ലേടാ'; ജോജുവിന്റെ 'പീസ്' രണ്ടാം ട്രെയ്‌ലര്‍
Entertainment news
'അവര് നല്ല ഫ്രണ്ട്‌സ് അല്ലേടാ'; ജോജുവിന്റെ 'പീസ്' രണ്ടാം ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 20th August 2022, 7:57 pm

ജോജു ജോര്‍ജ്ജിനെ നായകനാക്കി നവാഗതനായ സന്‍ഫീര്‍ കെ. സംവിധാനം ചെയ്യുന്ന പീസിന്റെ രണ്ടാമത്തെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായൊരുങ്ങുന്ന ആക്ഷേപഹാസ്യചിത്രമാണ് പീസ്. കാര്‍ലോസ് എന്ന ഡെലിവറി പാര്‍ട്ണറുടെ ജീവിതവും അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ് സിനിമ പറയുന്നത്.

തൊടുപുഴ, കോട്ടയം, എറണാകുളം എന്നിവിടങ്ങളിലായിട്ടാണ് പീസിന്റെ ചിത്രീകരണം പൂര്‍ത്തീകരിച്ചത്. സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് സ്‌ക്രിപ്റ്റ് ഡോക്ടര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ദയാപരന്‍ ആണ്. ഓഗസ്റ്റ് 25നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

ജോജു ജോര്‍ജിന് പുറമേ സിദ്ധീഖ്, അനില്‍ നെടുമങ്ങാട്, മാമുക്കോയ, ശാലു റഹിം , വിജിലേഷ്, അര്‍ജുന്‍ സിങ്, ആശാ ശരത്, രമ്യാ നമ്പീശന്‍, അതിഥി രവി, പൗളി വിത്സന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.


ജുബൈര്‍ മുഹമ്മദാണ് സംഗീത സംവിധാനം. ഛായാഗ്രഹണം: ഷമീര്‍ ജിബ്രാന്‍, സ്‌ക്രിപ്റ്റ് അസിസ്റ്റന്റ്: അനന്ത കൃഷ്ണന്‍, ചിത്രസംയോജനം: നൗഫല്‍ അബ്ദുള്ള, അസോസിയേറ്റ് ക്യാമറ: ഉണ്ണി പാലോട്, ആര്‍ട്ട്: ശ്രീജിത്ത് ഓടക്കാലി, പ്രൊജക്ട് ഡിസൈനര്‍: ബാദുഷ എന്‍.എം, സൗണ്ട് ഡിസൈന്‍: അജയന്‍ അദത്, വസ്ത്രാലങ്കാരം: ജിഷാദ് ഷംസുദ്ദീന്‍, മേക്കപ്പ്: ഷാജി പുല്‍പ്പള്ളി, ഷമീര്‍, ജോ, , സ്റ്റോറി ബോര്‍ഡ്: ഹരിഷ് വല്ലത്ത്, പി.ആര്‍.ഒ മഞ്ജു ഗോപിനാഥ്, ഡിസൈന്‍സ്: അമല്‍ ജോസ്, സ്റ്റില്‍സ്: ജിതിന്‍ മധു.

Content Highlight: Joju George starring Peace movie trailer is out now