ജോജു ജേര്‍ജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവിന്റെ ചിത്രീകരണം പൂര്‍ത്തിയായെന്ന് റിപ്പോര്‍ട്ട്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വരവിന്റെ ഒരോ അനൗണ്‍സ്‌മെന്റും സിനിമാ പ്രേമികളെ ആവേശം കൊള്ളിച്ചിരുന്നു. 70-ത് ദിവസങ്ങളോളം നീണ്ടു നിന്ന ചിത്രീകരണം മറയൂര്‍, മൂന്നാര്‍, കാന്തല്ലൂര്‍ എന്നീ ഭാഗങ്ങളിലായി പുരോഗമിച്ചു.
കാപ്പ എന്ന സിനിമക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമക്ക് തിരക്കഥയൊരുക്കുന്നത് എ.കെ. ഷാജന്‍ ആണ്. വോള്‍ഗ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസി റെജിയാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നേരത്തേ പുറത്ത് വന്നിരുന്നു. പ്രതികാരം മോശം കാര്യമല്ല എന്ന ടാഗ് ലൈനോടെ എത്തുന്ന വരവ് ഷാജി കൈലാസ് – ജോജു ജോര്‍ജ് കോമ്പോയില്‍ വരുന്ന ആദ്യ ചിത്രം കൂടിയാണ്.
ബിഗ് ബഡ്ജറ്റില്‍ എത്തുന്ന സിനിമ പൂര്‍ണമായും ആക്ഷന്‍ ചിത്രമായാണ് ഒരുങ്ങുന്നത്. മലയാളത്തിലെയും തെന്നിന്ത്യയിലെ നാല് ഫൈറ്റ് മാസ്റ്റേഴ്സ് ചേര്‍ന്നാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. സിനിമയില്‍ ജോജുവിന് പുറമെ അര്‍ജുന്‍ അശോകന്‍, മുരളി ഗോപി, വിന്‍സി അലോഷ്യസ് എന്നിങ്ങനെ വന്‍താരനിര തന്നെയുണ്ട്.
എസ് ശരവണനാണ് സിനിമക്ക് ക്യാമറ ചലിപ്പിക്കുന്നത്. സാം. സി.എസ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന സിനിമയുടെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത് ഷമീര്‍ മുഹമ്മദാണ്.
Content highlight: Joju George-Shaji Kailas film; Shooting of ‘Varavin’ completed