മമ്മൂക്ക എന്നോടൊരു ചോദ്യം ചോദിച്ചു, ഞാൻ അദ്ദേഹത്തിനെക്കൊണ്ട് ഡാൻസ് കളിപ്പിച്ചു; ആ സീനിൽ മമ്മൂക്ക പൂണ്ട് വിളയാടി: ജോണി ആൻ്റണി
Entertainment
മമ്മൂക്ക എന്നോടൊരു ചോദ്യം ചോദിച്ചു, ഞാൻ അദ്ദേഹത്തിനെക്കൊണ്ട് ഡാൻസ് കളിപ്പിച്ചു; ആ സീനിൽ മമ്മൂക്ക പൂണ്ട് വിളയാടി: ജോണി ആൻ്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 12th May 2025, 8:39 pm

ജോണി ആന്റണിയുടെ സംവിധാനത്തില്‍ 2006ല്‍ പുറത്തിറങ്ങിയ ചിത്രമാണ് തുറുപ്പുഗുലാന്‍. ഉദയ് കൃഷ്ണ, സിബി കെ. തോമസ് എന്നിവരായിരുന്നു ചിത്രത്തിന് തിരക്കഥയെഴുതിയത്. മമ്മൂട്ടി, സ്നേഹ, ഇന്നസെന്റ്, കലാശാല ബാബു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഇപ്പോൾ ചിത്രത്തിൽ മമ്മൂട്ടിയെക്കൊണ്ട് ഡാൻസ് കളിപ്പിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് ജോണി ആൻ്റണി.

രാജമാണിക്യം ഭയങ്കര ഹിറ്റായിട്ട് ഇരിക്കുന്ന സമയത്ത് 100ാം ദിവസം ബിരിയാണി തരുന്നുണ്ടായിരുന്നുവെന്നും മമ്മൂട്ടിയാണ് തനിക്ക് ബിരിയാണി വിളമ്പിയതെന്നും ജോണി ആന്റണി പറയുന്നു.

തന്നോടപ്പോള്‍ ഇതുപോലെ ബിരിയാണി കഴിക്കാന്‍ പറ്റുമോ എന്ന് മമ്മൂട്ടി ചോദിച്ചുവെന്നും വേറൊരു ടൈപ്പ് സിനിമയായത് കൊണ്ട് ഡാന്‍സ് ക്ലാസില്‍ മമ്മൂട്ടി പോകുന്ന ഐഡിയ ചേര്‍ത്തെന്നും ജോണി ആന്റണി പറഞ്ഞു.

അതുണ്ടെങ്കില്‍ പിന്നെ മമ്മൂട്ടിയെക്കൊണ്ട് എന്തും ചെയ്യിക്കാം എന്നുള്ള വിശ്വാസം തനിക്കുണ്ടായിരുന്നെന്നും മമ്മൂട്ടി ആ സീനില്‍ പൂണ്ട് വിളയാടിയെന്നും ഈസിയായി അഭിനയിച്ചവെന്നും ജോണി ആന്റണി അഭിപ്രായപ്പെട്ടു.

ഞാന്‍ മഞ്ജു വാര്യരെ പോലെ ആകില്ലെന്ന് ആരുകണ്ടു എന്നുള്ള ഡയലോഗ് മമ്മൂട്ടി കയ്യില്‍ നിന്നും എടുത്തിട്ടതാണെന്നും ജോണി ആന്റണി കൂട്ടിച്ചേര്‍ത്തു. ക്ലബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു ജോണി ആന്റണി.

‘ആ സമയത്ത് രാജമാണിക്യം ഭയങ്കര ഹിറ്റായിട്ട് ഇരിക്കുന്ന സമയമാണ്. രാജമാണിക്യത്തിന്റെ നൂറാം ദിവസം ബിരിയാണി ഒക്കെ തരുന്നുണ്ട്. മമ്മൂക്ക തന്നെയാണ് എനിക്ക് വിളമ്പി തന്നത്. അപ്പോള്‍ എന്നോട് ഇതുപോലെ ബിരിയാണി കഴിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു. അപ്പോള്‍ എന്റെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കണം. ഞാനപ്പോള്‍ വിചാരിച്ചു ഏതായാലും വേറൊരു ടൈപ്പ് സിനിമയാണ് അത്. അങ്ങനെ ഡാന്‍സ് ക്ലാസില്‍ പുള്ളി പോകുന്ന ഐഡിയ കൂടി ചേര്‍ത്തു.

അതുണ്ടെങ്കില്‍ പിന്നെ എന്തും ചെയ്യിക്കാം എന്നുള്ള വിശ്വാസം എനിക്കുണ്ടായിരുന്നു. പിന്നെ മമ്മൂക്ക പൂണ്ട് വിളയാടി. ഈസിയായി അഭിനയിച്ചു. ഞാന്‍ മഞ്ജു വാര്യരെ പോലെ ആകില്ലെന്ന് ആരുകണ്ടു എന്നുള്ള ഡയലോഗ് ഒക്കെ പുള്ളിയുടെ ആണ്. പിന്നെ അതിലെ അനുഗ്രഹം വളരെ ഹിറ്റായിരുന്നു,’ ജോണി ആൻ്റണി പറയുന്നു.

Content Highlight: Johny Antony Talking about Mammootty and His Dance Scene