മറ്റൊരു സിനിമക്ക് വേണ്ടി നാദിര്‍ഷ കണ്ടുപിടിച്ച പേര്, രാജ കുടുംബത്തോട് ചോദിച്ച് ഞാന്‍ ആ സിനിമക്ക് ഉപയോഗിച്ചു; ജോണി ആന്റണി
Entertainment
മറ്റൊരു സിനിമക്ക് വേണ്ടി നാദിര്‍ഷ കണ്ടുപിടിച്ച പേര്, രാജ കുടുംബത്തോട് ചോദിച്ച് ഞാന്‍ ആ സിനിമക്ക് ഉപയോഗിച്ചു; ജോണി ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 12th May 2025, 10:25 pm

ഉദയകൃഷ്ണ-സിബി കെ. തോമസ് ജോഡിയുടെ തിരക്കഥയില്‍ ജോണി ആന്റണി സംവിധാനം ചെയ്ത സിനിമയാണ് കൊച്ചി രാജാവ്. സി.ഐ.ഡി മൂസ എന്ന ചിത്രത്തിന് ശേഷം  ദിലീപ്, ജോണി ആന്റണി, ഉദയ്കൃഷ്ണ-സിബി കെ. തോമസ് എന്നിവര്‍ ഒന്നിച്ച സിനിമയാണ് ഇത്. ആര്‍. മോഹന്‍ ആണ് ചിത്രം നിര്‍മിച്ചത്. 2005ലാണ് ചിത്രം പുറത്ത് വന്നത്.


ഇപ്പോള്‍ നാദിര്‍ഷ കൊച്ചി രാജാവ് എന്ന പേര് മറ്റൊരു പടത്തിന് നല്‍കിയിരുന്നുവെന്നും സി.ഐ.ഡി മൂസ കഴിഞ്ഞപ്പോള്‍ ഒരു സിനിമ പ്ലാന്‍ ചെയ്തുവെന്നും ഫുള്‍ ഓര്‍ഡര്‍ ആക്കി കഴിഞ്ഞപ്പോള്‍ അതുവേണ്ടെന്ന് വെച്ചുവെന്നും ജോണി ആന്റണി പറയുന്നു.
പിന്നീട് അടുത്ത ഓര്‍ഡര്‍ ആക്കിയെന്നും ജഗതി അഭിനയിച്ച കഥാപാത്രം  സെറ്റില്‍ നിന്നും ഉണ്ടാക്കിയെടുത്തതാണെന്നും അത്രയും എനര്‍ജറ്റിക് അല്ലായിരുന്നു സ്‌ക്രിപ്റ്റിലെന്നും ജോണി ആന്റണി വ്യക്തമാക്കി.


കൊച്ചി രാജാവില്‍ ഓട്ടോറിക്ഷാ വിഷയമാണെന്നും അങ്ങനെയാണ് കൊച്ചി രാജാവ് എന്ന പേര് വന്നതെന്നും ഈ പേര് ഇട്ടോട്ടെ എന്ന് നാദിര്‍ഷയെ വിളിച്ച് ചോദിച്ചിരുന്നുവെന്നും ജോണി ആന്റണി കൂട്ടിച്ചേര്‍ത്തു. ക്ലബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു ജോണി ആന്റണി.


‘നാദിര്‍ഷ ഒരു പടത്തിന് കൊച്ചി രാജാവ് എന്ന പേരിട്ടിട്ടുണ്ടായിരുന്നു. മൂസ കഴിഞ്ഞ് നമ്മളൊരു സിനിമ പ്ലാന്‍ ചെയ്തു. ഫുള്‍ ഓര്‍ഡര്‍ ആക്കി കഴിഞ്ഞപ്പോള്‍ അതുവേണ്ടെന്ന് വെച്ചു. പിന്നെ അടുത്തൊരു ഓര്‍ഡര്‍ ഉണ്ടാക്കി. അമ്പിളി ചേട്ടന്റെ മുത്തച്ഛന്‍ കഥാപാത്രം ആ സെറ്റില്‍ നിന്നും ഉണ്ടാക്കി. അത്രയും എനര്‍ജറ്റിക് അല്ലായിരുന്നു സ്‌ക്രിപ്റ്റില്‍.


ഓട്ടോറിക്ഷാ വിഷയമായിട്ടുണ്ട്. അപ്പോള്‍ കൊച്ചി രാജാവ് എന്ന് പേരിടാം എന്നുവിചാരിച്ചു. ഞാനപ്പോള്‍ നാദിര്‍ഷയോട് വിളിച്ചുചോദിച്ചു കൊച്ചിരാജാവ് എന്ന പേരിട്ടോട്ടെ എന്ന്. രാജ കുടുംബത്തോടും വിളിച്ച് ചോദിച്ചു. എന്നിട്ടാണ് അതുചെയ്തത്,’ ജോണി ആന്റണി പറയുന്നു.

Content Highlight: Johny Antony Talking about Kochi Rajav Film