അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലേക്ക് കടന്നുവന്ന് 2003ല്‍ പുറത്തിറങ്ങിയ സി.ഐ.ഡി മൂസയിലൂടെ സ്വതന്ത്ര സംവിധായകനായ ആളാണ് ജോണി ആന്റണി. മലയാളികള്‍ക്ക് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ജോണി ആന്റണി ഇപ്പോള്‍ അഭിനയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കരിയറിന്റെ തുടക്കത്തില്‍ കുറച്ച് സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട ജോണി ആന്റണി മോഹന്‍ലാല്‍ ചിത്രമായ ഡ്രാമയിലൂടെയാണ് അഭിനയത്തില്‍ സജീവമായത്.
ജീവിതത്തില്‍ തന്നെ ഏറ്റവുമധികം സ്വാധീനിച്ച സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് ജോണി ആന്റണി. സലിം അഹമ്മദ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തിയ പത്തേമാരി എന്ന ചിത്രം തന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ടെന്ന് ജോണി ആന്റണി പറഞ്ഞു. ആ സിനിമയുടെ അവസാനം മമ്മൂട്ടി ഒരു ഇന്റര്‍വ്യൂ നല്‍കുന്നുണ്ടെന്നും ആ സീനിലെ ഡയലോഗ് വളരെ മികച്ചതാണെന്നും ജോണി ആന്റണി കൂട്ടിച്ചേര്‍ത്തു.
ആ ഡയലോഗാണ് തനിക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ ഊര്‍ജം നല്‍കുന്നതെന്ന് ജോണി ആന്റണി പറയുന്നു. സംവിധായകന്‍ സലിം അഹമ്മദിനെ താന്‍ ഫോണ്‍ ചെയ്തിട്ടുണ്ടെന്നും താന്‍ കാരണമാണ് ജീവിച്ചുപോകുന്നതെന്ന് അയാളോട് പറഞ്ഞിട്ടുണ്ടെന്നും ജോണി ആന്റണി കൂട്ടിച്ചേര്‍ത്തു. അതിലും വലിയ ഒരു അഡൈ്വസ് വേറെയില്ലെന്നും ജോണി ആന്റണി പറഞ്ഞു.
ആ സീനില്‍ മമ്മൂട്ടിയുടെ പ്രകടനം അതിഗംഭീരമാണെന്നും കാണുന്ന പ്രേക്ഷകന്റെ കണ്ണ് നനയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്നും ജോണി ആന്റണി കൂട്ടിച്ചേര്‍ത്തു. ഡബ്ബിങ്ങില്‍ പോലും അദ്ദേഹം ആ ഡയലോഗ് അതിമനോഹരമായി പ്രസന്റ് ചെയ്തിട്ടുണ്ടെന്നും ജോണി ആന്റണി പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു ജോണി ആന്റണി.
‘ഈയടുത്ത് കുറേയായി കേട്ടുകൊണ്ടിരിക്കുന്ന ഡയലോഗ് പത്തേമാരി എന്ന പടത്തിലെയാണ്. ആ സിനിമയുടെ അവസാനം മമ്മൂക്ക ഒരു ഇന്റര്‍വ്യൂ കൊടുക്കുന്നുണ്ട്. ആ സീനില്‍ ‘നിങ്ങള്‍ കാരണം നിങ്ങളുടെ ചുറ്റുമുള്ളവര്‍ സന്തോഷമായി ഇരിക്കുകയാണെങ്കില്‍, നിങ്ങളുടെ അച്ഛനും അമ്മയും ഒരുദിവസമെങ്കിലും സന്തോഷത്തോടെ ഉറങ്ങുകയാണെങ്കില്‍, അതിന് കാരണം നിങ്ങളാണെങ്കില്‍ അതാണ് ഏറ്റവും വലിയ അച്ചീവ്‌മെന്റ്’ എന്തൊരു ഡയലോഗാണിത്.
ഞാന്‍ പിന്നീട് സലിം അഹമ്മദിനെ വിളിച്ച് സംസാരിച്ചിട്ടുണ്ട്. ‘നിങ്ങള്‍ കാരണമാണ് ഞാന്‍ ഇപ്പോള്‍ ജീവനോടെ ഇരിക്കുന്നത്’ എന്ന് പറഞ്ഞു. കാരണം, അതിലും വലിയൊരു അഡൈ്വസില്ല. മമ്മൂക്ക ആ സിനിമയില്‍ എന്തൊരു പെര്‍ഫോമന്‍സാണ്. ഡബ്ബിങ്ങിലും അതിന്റെ പെര്‍ഫക്ഷന്‍ കാണാന്‍ സാധിക്കും,’ ജോണി ആന്റണി പറഞ്ഞു.
Content Highlight: Johny Antony saying Mammootty’s dialogue in Pathemari movie inspired him in life