സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനും നടനുമാണ് ജോണി ആന്റണി. സി.ഐ.ഡി മൂസ, കൊച്ചി രാജാവ്, തുറുപ്പു ഗുലാന്‍, ഈ പട്ടണത്തില്‍ ഭൂതം ഉള്‍പ്പെടെയുള്ള ജനപ്രിയ സിനിമകള്‍ സമ്മാനിച്ചത് ജോണി ആന്റണി ആയിരുന്നു.
സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനും നടനുമാണ് ജോണി ആന്റണി. സി.ഐ.ഡി മൂസ, കൊച്ചി രാജാവ്, തുറുപ്പു ഗുലാന്‍, ഈ പട്ടണത്തില്‍ ഭൂതം ഉള്‍പ്പെടെയുള്ള ജനപ്രിയ സിനിമകള്‍ സമ്മാനിച്ചത് ജോണി ആന്റണി ആയിരുന്നു.
സംവിധാനത്തിന് പുറമെ അഭിനയത്തിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പാല്‍ തൂ ജാന്‍വര്‍, ഹോം, വരനെ ആവശ്യമുണ്ട്, ലവ്, ജോ ആന്‍ഡ് ജോ എന്നീ ചിത്രങ്ങളില്‍ അദ്ദേഹം ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ഇമോഷണല്‍ കഥാപാത്രങ്ങളെല്ലാം തനിക്ക് ലഭിക്കാന്‍ കാരണമായത് ഖാലിദ് റഹ്‌മാന്റെ ലവ് എന്ന സിനിമയാണെന്ന് ജോണി ആന്റണി പറയുന്നു.
തനിക്ക് എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന ഒന്നാണ് ഇമോഷണല്‍ കഥാപാത്രങ്ങളെന്നും താന്‍ വളരെ പെട്ടന്ന് കരയുന്നയാളെന്നും ജോണി ആന്റണി പറയുന്നു. ആകാശദൂത് ഇപ്പോള്‍ കണ്ടാലും താന്‍ കരയുമെന്നും അദ്ദേഹം പറഞ്ഞു. പാല്‍ തൂ ജാന്‍വറില്‍ തനിക്ക് കിട്ടിയത് അത്തരത്തില്‍ ഒരു ഇമോഷണല്‍ കഥാപാത്രമായിരുന്നുവെന്നും ജോണി ആന്റണി പറയുന്നു.
എന്നാല്‍ തനിക്ക് ഇത്തരത്തിലുള്ള വേഷം കിട്ടാന്‍ കാരണമായത് ഖാലിദ് റഹ്‌മാന്റെ ലവ് എന്ന സിനിമയാണെന്നും ആ സിനിമയില്‍ തനിക്ക് ഒറ്റ സീനെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുണൈറ്റഡ് കിങ്ഡം ഓഫ് കേരള എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജോണി ആന്റണി.
‘എനിക്ക് ഈസിയായി ചെയ്യാന്‍ പറ്റുന്നതാണ് ഇമോഷണല്‍ ക്യാരക്ടേഴ്‌സ്. ഞാന്‍ പെട്ടന്ന് കരയുന്ന ഒരാളാണ്. ആകാശദൂത് ഇപ്പോള്‍ കണ്ടാലും ഞാന്‍ ഇരുന്ന് കരയും. കരയുന്ന സമയത്ത് ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് ഇങ്ങനെ നോക്കും. സങ്കടം പെട്ടന്ന് വരും. പാല്‍ തൂ ജാന്‍വറില്‍ എന്റേത് വളരെ ഇമോഷണല്‍ ആയ ക്യാരക്ടര്‍ ആയിരുന്നു. യുണൈറ്റഡ് കിങ്ഡം ഓഫ് കേരളയില്‍ അച്ഛന്‍ മകന്‍ അങ്ങനെയൊരു കോമ്പോയാണ്.
പക്ഷേ എന്നെ ഇതിലേക്കൊക്കെ വിളിക്കാന്‍ കാരണമായ പടം ഖാലിദ് റഹ്‌മാന്റെ ലവ് ആണ്. എനിക്ക് ഒറ്റ സീനെ ആ പടത്തില്‍ ഉണ്ടായിരുന്നുള്ളൂ. ഒറ്റ സീനെ ഉള്ളു, പക്ഷേ അത് കണ്ടിട്ട് തമിഴില്‍ നിന്ന് വരെ ഒരുപാട് ഡയറക്ടേര്‍സ് വിളിച്ചു. പോകാന്‍ പറ്റിയിട്ടില്ല. അതുപോലെ ഹൃദയത്തിലെ അച്ഛന്‍ കഥാപാത്രവും ജോ ആന്‍ഡ് ജോയിലെ അച്ഛനും,’ ജോണി ആന്റണി പറയുന്നു.
Content Highlight: Johnny Antony says that he got all the emotional characters because Khalid Rahman’s film Love.