അന്യരാജ്യത്ത് ഉള്ളവര്‍ പോലും എന്നെ തിരിച്ചറിഞ്ഞത് ആ സിനിമ കാരണം: ജോണി ആന്റണി
Entertainment
അന്യരാജ്യത്ത് ഉള്ളവര്‍ പോലും എന്നെ തിരിച്ചറിഞ്ഞത് ആ സിനിമ കാരണം: ജോണി ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 22nd May 2025, 2:56 pm

സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് ജോണി ആന്റണി. സി.ഐ.ഡി മൂസ, കൊച്ചി രാജാവ്, തുറുപ്പു ഗുലാന്‍, ഈ പട്ടണത്തില്‍ ഭൂതം ഉള്‍പ്പെടെയുള്ള ജനപ്രിയ സിനിമകള്‍ സമ്മാനിച്ചത് ജോണി ആന്റണി ആയിരുന്നു. ഒരു അഭിനേതാവെന്ന നിലയിലും ശ്രദ്ധേയനാണ് അദ്ദേഹം. വരനെ ആവശ്യമുണ്ട്, ലവ്, ഹോം, എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.

റോജിന്‍ തോമസ് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത ഒരു കുടുംബ ചിത്രമാണ് ഹോം. ചിത്രത്തില്‍ ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്ലെന്‍, എന്നിവര്‍ക്കൊപ്പം ജോണി ആന്റണിയും ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. അന്യ രാജ്യത്തുള്ളവര്‍ പോലും തിരിച്ചറിയുന്നത് ഹോമിലെ ആക്ടറായാണെന്ന് ജോണി ആന്റണി പറയുന്നു.

വിദേശത്ത് പോയപ്പോള്‍ സിനിമയുടെ പേര് പറഞ്ഞപ്പോള്‍ തന്നെ തിരിച്ചറിഞ്ഞുവെന്നും ഒ.ടി.ടി യുടെ വരവുകൊണ്ടാണ് അങ്ങനെ താന്‍ ശ്രദ്ധിക്കപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫിലിപ്പൈന്‍സിലുള്ള ഒരു സ്ത്രീക്കും തന്നെ കണ്ടിട്ട് മനസിലായെന്നും ഹോം എന്ന സിനിമയില്‍ അഭിനയച്ചു എന്നാണ് അവര്‍ തിരിച്ചറിഞ്ഞതെന്നും ജോണി ആന്റണി പറഞ്ഞു. മീഡിയ വണ്ണില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹോം എന്ന സിനിമയില്‍ അഭിനയിച്ചതില്‍ എനിക്കും ഒരു സ്ഥാനം കിട്ടിയിട്ടുണ്ട്. ഒ.ടിടിയില്‍ നല്ലരീതിയില്‍ ആ പടം പോയിരുന്നു. അന്യ രാജ്യത്ത് ഉണ്ടായിരുയാള്‍ എന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു ദിവസം സുഹൃത്തുമൊത്ത് പുറത്ത് പോയപ്പോഴാണ് ഈ സംഭവം. അവിടെ ഉണ്ടായിരുന്ന ഒരാളുടെ അടുത്ത് ഞാന്‍ ഒരു സെലിബ്രിറ്റി ആക്ടറാണ് എന്ന് പറഞ്ഞപ്പോള്‍ അവര്‍ ഏത് സിനിമയാണെ് ചോദിച്ചു. ഞാന്‍ ഹോം എന്ന് പറഞ്ഞു. അപ്പോള്‍ അവര്‍ക്ക് മനസിലായി.

ഞാന്‍ കുട്ടുകാരന്റെ അടുത്ത് അപ്പോള്‍, കണ്ടോ കണ്ടോ എന്റെ വില കണ്ടോ എന്നൊക്കെ പറഞ്ഞിരുന്നു. അവര്‍ക്ക് എന്നെ മനസിലാകാന്‍ കാരണം ഒ.ടി.ടിയാണ്. ഒ.ടി.ടി ഇല്ലെങ്കില്‍ ആരും അറിയാന്‍ പോകുന്നില്ല. അതുപോലെ തന്നെ ഒരു ഫിലിപ്പിയന്‍സ് ലേഡി എന്നെ കണ്ട് തിരിച്ചറിഞ്ഞു. അവര്‍ ഭര്‍ത്താവുമായി പോകുകയായിരുന്നു, അദ്ദേഹം മലയാളിയാണ്. പുള്ളി പറഞ്ഞു ജോണി ചേട്ടാ എന്റെ ഭാര്യയാണ് ഹോം കണ്ട് അവള്‍ താങ്കളെ തിരിച്ചറിഞ്ഞു. അതൊക്കെ വലിയ ഭാഗ്യമാണ്,’ ജോണി ആന്റണി പറഞ്ഞു.

Content Highlight: Johnny Antony says that even people from other countries recognize him as an actor in home.