ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ 2013ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ദൃശ്യം. മോഹന്‍ലാലിന്റെ മറ്റൊരു ബ്ലോക്ക് ബസ്റ്റര്‍ ആയിരുന്ന ദൃശ്യം അന്ന് തിയേറ്ററുകളില്‍ ഉണ്ടാക്കിയ ഓളം ചെറുതല്ല. 2022ല്‍ സിനിമയുടെ രണ്ടാം ഭാഗവും വന്നിരുന്നു.
ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ 2013ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ദൃശ്യം. മോഹന്‍ലാലിന്റെ മറ്റൊരു ബ്ലോക്ക് ബസ്റ്റര്‍ ആയിരുന്ന ദൃശ്യം അന്ന് തിയേറ്ററുകളില്‍ ഉണ്ടാക്കിയ ഓളം ചെറുതല്ല. 2022ല്‍ സിനിമയുടെ രണ്ടാം ഭാഗവും വന്നിരുന്നു.
മലയാളത്തിന് പുറെ അന്യഭാഷകളിലും സിനിമ റീമേക്ക് ചെയ്യപ്പെട്ടു. മോഹന്‍ലാല്‍, മീന, ആശ ശരത്ത് എന്നിവര്‍ക്ക് പുറമെ സിനിമയില്‍ പ്രധാന വേഷത്തില്‍ സിദ്ദീഖും അഭിനയിച്ചിരുന്നു. ഇപ്പോള്‍ സിദ്ദീഖിനെ കുറിച്ച് സംസാരിക്കുകയാണ് ജോണി ആന്റണി.
ദൃശ്യം കണ്ടിട്ട് താന്‍ ആദ്യം വിളിച്ചത് സിദ്ദീഖിനെയാണെന്ന് ജോണി ആന്റണി പറയുന്നു. സിനിമയിലെ സിദ്ദീഖിന്റെ പ്രകടനം നനന്നായിരുന്നുവെന്നും ഒരു അച്ഛന്‍ എന്ന രീതിയിലും ഭര്‍ത്താവെന്ന രീതിയിലും ആ കഥാപാത്രത്തെ അദ്ദേഹം നന്നായി ചെയ്തിട്ടുണ്ടെന്നും ജോണി ആന്റണി പറയുന്നു. അങ്ങോട്ടോ ഇങ്ങോട്ടോ മാറി പോകാതെ ആ കഥാപാത്രത്തെ സിദ്ദീഖ് മനോഹരമായി അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഭിനയത്തിന്റെ കാര്യത്തില്‍ തന്നെ പോലുള്ളവര്‍ക്ക് കുറെ അഭിനേതാക്കള്‍ റോള്‍ മോഡല്‍സ് ഉണ്ടെന്നും അതില്‍ സിദ്ദീഖിനും ഒരു സ്ഥനമുണ്ടെന്നും ജോണി ആന്റണി കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ദൃശ്യം കണ്ടിട്ട് ഞാന്‍ ആദ്യം വിളിച്ചത് സിദ്ദീഖിനെയാണ്. ഞാന്‍ പറഞ്ഞു ചേട്ടാ ഇതൊരു ചരിത്രമായിരിക്കും എന്ന്. രണ്ടാമത്തെ കാര്യം ഞാന്‍ സിദ്ദീഖിനോട് പറഞ്ഞത്. വളരെ ഡീസന്റ്ായൊരു ഫാദറാണ് ആ കഥാപാത്രം. ഒരു ഡി.ജി.പിയുടെ ഹസ്ബന്‍ഡാണ്, ആ ഒരു ഡിഗ്നിനിറ്റി. എന്നാല്‍ ഇവരെ അടക്കി നിര്‍ത്തുകയും വേണം.
നൊമ്പരങ്ങളും ഇമോഷന്‍സുമൊക്കെ ഇദ്ദേഹത്തിനുമുണ്ട്. അത് അതി മനോഹരമായ രീതിയില്‍ അങ്ങോട്ടും ഇങ്ങോട്ടമില്ലാതെ അവതരിപ്പിച്ചിട്ടുണ്ട്. ശരിക്കും പറഞ്ഞാല്‍ നമ്മളെ പോലെ ഉള്ളവര്‍ക്കൊക്കെ അഭിനയത്തിന്റെ കാര്യത്തില്‍ റോള്‍മോഡല്‍സ് ഒരുപാട് പേരുണ്ട്. അതില്‍ ഒരു വലിയ സ്ഥാനം തന്നെ സിദ്ദീഖ് എട്ടനുണ്ട്,’ ജോണി ആന്റണി പറയുന്നു.
Content Highlight: Johnny Antony is talking about Siddique.