ആഷസ് ട്രോഫിയില്‍ലെ അഞ്ചാം മത്സരത്തിലും സെഞ്ച്വറി നേടി മിന്നും പ്രകടനമാണ് ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോ റൂട്ട് കാഴ്ചവെച്ചത്. 242 പന്തില്‍ നിന്ന് 160 റണ്‍സ് നേടിയാണ് റൂട്ട് ഇംഗ്ലണ്ടിന്റെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. 15 ഫോറായിരുന്നു റൂട്ടിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.
ടെസ്റ്റില്‍ തന്റെ 41ാം സെഞ്ച്വറിയാണ് താരം പൂര്‍ത്തിയാക്കിയത്. മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റില്‍ 60 സെഞ്ച്വറി പൂര്‍ത്തിയാക്കാനും റൂട്ടിന് സാധിച്ചു.
ഇതിനെല്ലാം പുറമെ മറ്റൊരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കിയിരിക്കുകയാണ്. 2020ന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമാകാനാണ് റൂട്ടിന് സാധിച്ചത്. വെറും 173 ഇന്നിങ്‌സില്‍ നിന്ന് 26 സെഞ്ച്വറികളാണ് റൂട്ട് സ്വന്തമാക്കിയത്.
എന്നാല്‍ 2020ന് ശേഷം ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടം സ്വന്തമാക്കിയത് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും മുന്നേറുന്നത്. 165 ഇന്നിങ്‌സില്‍ നിന്ന് 19 സെഞ്ച്വറികളാണ് താരം സ്വന്തമാക്കിയത്.
അതേസമയം സീരീസില്‍ രണ്ടാമത്തെ സെഞ്ച്വറിയാണ് താരം അടിച്ചെടുത്തത്. മെല്‍ബണിലും സെഞ്ച്വറി നേടി റൂട്ട് മിന്നും പ്രകടനം നടത്തിയിരുന്നു. ഇപ്പോള്‍ സിഡ്നിയിലും സെഞ്ച്വറി നേടിയ റൂട്ട് ഓസീസ് മണ്ണില്‍ രണ്ടാം സെഞ്ച്വറിയും താരം കുറിച്ചിരിക്കുകയാണ്.