ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു. അവസാന മത്സരത്തില്‍ 53 റണ്‍സിന് ജയിച്ചതോടെയാണ് ത്രീലയണ്‍സിന്റെ പരമ്പര നേട്ടം. ആദ്യ മത്സരത്തില്‍ തോറ്റ സന്ദര്‍ശകര്‍ അവസാന രണ്ട് ഏകദിനങ്ങളും ജയിച്ചാണ് പരമ്പര കൈവശപ്പെടുത്തിയത്.
ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു. അവസാന മത്സരത്തില്‍ 53 റണ്‍സിന് ജയിച്ചതോടെയാണ് ത്രീലയണ്‍സിന്റെ പരമ്പര നേട്ടം. ആദ്യ മത്സരത്തില്‍ തോറ്റ സന്ദര്‍ശകര്‍ അവസാന രണ്ട് ഏകദിനങ്ങളും ജയിച്ചാണ് പരമ്പര കൈവശപ്പെടുത്തിയത്.
മത്സരത്തില്‍ ഇംഗ്ലണ്ടിനായി ജോ റൂട്ട് സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തി. താരം 108 പന്തില്‍ 111 റണ്‍സാണ് എടുത്തത്. ഒമ്പത് ഫോറും ഒരു സിക്‌സുമുള്‍പ്പടെയാണ് താരത്തിന്റെ ഇന്നിങ്സ്. ഈ പ്രകടനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 61ാമത്തെയും ഏകദിനത്തിലെ 20ാമത്തേയും സെഞ്ച്വറി പൂര്‍ത്തിയാക്കാനും താരത്തിന് സാധിച്ചു.
ഇതിനൊപ്പം തന്നെ റൂട്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ ലിസ്റ്റില്‍ തന്റെ സ്ഥാനവും മെച്ചപ്പെടുത്തി. ലങ്കയ്ക്ക് എതിരായ ഇന്നിങ്സോടെ താരം ഈ ലിസ്റ്റില്‍ എട്ടാം സ്ഥാനത്തേക്കാണ് ഉയര്‍ന്നത്.

ജോ റൂട്ട്. Photo: England Cricket/x.com
നിലവില്‍ റൂട്ടിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 22413 റണ്‍സുണ്ട്. വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയെ മറികടന്നാണ് മുന്‍ നായകന്‍ എട്ടാം സ്ഥാനത്തേക്ക് എത്തിയത്.
(താരം – ടീം – റണ്‍സ് എന്നീ ക്രമത്തില്‍)
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 34357
വിരാട് കോഹ്ലി – ഇന്ത്യ – 28215
കുമാര്‍ സംഗക്കാര – ശ്രീലങ്ക – 28016
റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 27483
മഹേല ജയവര്‍ധനെ – ശ്രീലങ്ക – 25957
ജാക് കാല്ലിസ് – സൗത്ത് ആഫ്രിക്ക – 25534
രാഹുല്‍ ദ്രാവിഡ് – ഇന്ത്യ – 24208
ജോ റൂട്ട് – ഇംഗ്ലണ്ട് – 22413
ബ്രയാന്‍ ലാറ – വെസ്റ്റ് ഇന്‍ഡീസ് – 22358

ഹാരി ബ്രൂക്ക്. Photo: England Cricket/x.com
മത്സരത്തില്‍ റൂട്ടിന് പുറമെ, ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ഹാരി ബ്രൂക്കും സെഞ്ച്വറി നേടി. താരം 66 പന്തില്‍ നിന്ന് ഒമ്പത് സിക്‌സും 11 ഫോറും ഉള്‍പ്പെടെ 136 റണ്‍സ് നേടി പുറത്താവാതെ നിന്നു.
Content Highlight: Joe Root surpassed Brian Lara in most runs in International Cricket