അയാളുടെ ചോദ്യത്തില്‍ നിന്നാണ്, എന്റെയും ആതിരയുടെയും പ്രണയം തുടങ്ങുന്നത്: ജോബ് കുര്യന്‍
Entertainment
അയാളുടെ ചോദ്യത്തില്‍ നിന്നാണ്, എന്റെയും ആതിരയുടെയും പ്രണയം തുടങ്ങുന്നത്: ജോബ് കുര്യന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 11th June 2025, 1:42 pm

ഗായകന്‍, സംഗീത സംവിധായകന്‍ എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചയാളാണ് ജോബ് കുര്യന്‍. റിയാലിറ്റി ഷോയിലൂടെ സിനിമാലോകത്തേക്കെത്തിയ ജോബ് ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക്കിലൂടെ ശ്രദ്ധേയനായി. സംഗീതസംവിധായകന്‍ എന്ന നിലയിലും സിനിമയില്‍ തന്റെ സാന്നിധ്യമറിയിക്കാന്‍ ജോബ് കുര്യന് സാധിച്ചിട്ടുണ്ട്.

നിരവധി ഷോകളില്‍ ജോബ് കുര്യനും വയലിനിസ്റ്റ് ബാലഭാസ്‌ക്കറും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബാലഭാസ്‌ക്കറിന്റെ വേര്‍പാട് തീരാനഷ്ടമാണെന്ന് ജോബ് കുര്യന്‍ പറയുന്നു.

ബാലഭാസ്‌ക്കറിന്റെ ചോദ്യത്തില്‍ നിന്നാണ് താനും ആതിരയുമായുള്ള പ്രണയം തുടങ്ങുന്നതെന്നും ആ കാര്യത്തിലൊക്കെ അദ്ദേഹം വളരെ സ്മാര്‍ട്ടായിരുന്നുവെന്നും ജോബ് പറഞ്ഞു. താനും തന്റെ പങ്കാളിയും തമ്മില്‍ ഏഴ് വയസിന്റെ ഗ്യാപ്പുണ്ടായിരുന്നുവെന്നും അവര്‍ അപ്പോള്‍ 12 ല്‍ പഠിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ബാലുവാണ് തന്നോട് നിങ്ങള്‍ തമ്മില്‍ എന്താണെന്ന് ചോദിച്ചതെന്നും അതിന് ശേഷമാണ് തനിക്ക് ആതിരയോട് പ്രണയം തോന്നിതുടങ്ങിയെന്നും ജോബ് കുര്യന്‍ കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പുള്ളി ആ കാര്യത്തിലൊക്കെ വളരെ സ്മാര്‍ട്ടായ ആളാണ്. പുള്ളിയുടെയും അനുഭവം അങ്ങനെയൊണല്ലോ. ഞാനും എന്റെ പങ്കാളിയും തമ്മില്‍ ഒരു ഏഴ് വര്‍ഷത്തെ ഗ്യാപ്പ് ഉണ്ട്. ആതിര ആ സമയത്ത് പ്ലസ് ടുവിന് പഠിക്കുകയാണ്. ഞാന്‍ ആതിരക്ക് പാട്ട് റെഡിയാക്കി കൊടുക്കുന്നത് കണ്ടപ്പോഴാണ് എന്ന് തോന്നുന്നു, പുള്ളി എന്റെയടുത്ത് ചോദിച്ചത്.

അവന്‍ എന്റെയടുത്തുവന്ന്, ‘ ജോബേ, നിങ്ങള്‍ തമ്മില്‍ എന്താ’ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു,’ എന്ത്, എടാ അവള്‍ കൊച്ചുകുട്ടിയാണ്’ എന്ന്. അപ്പോള്‍ ബാലു എന്നോട്, ‘പിന്നെ പതിനേഴ് വയസായ ആള് അത്ര കൊച്ചുകുട്ടിയൊന്നു അല്ല, അടുത്ത വര്‍ഷം ആകുമ്പോഴേക്കും പ്രായപൂര്‍ത്തിയൊക്കെ ആകും നിങ്ങള്‍ തമ്മില്‍ എന്തോ ഉണ്ട്’ എന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ വിചാരിച്ച് ഇനി അങ്ങനെ എന്തെങ്കിലും ഉണ്ടോ, അപ്പോഴാണ് ആ സ്പാര്‍ക്ക് വന്നത്,’ ജോബ് കുര്യന്‍ പറയുന്നു.

Content Highlight: job kurian talks about Balabhaskar