ഗായകന്‍, സംഗീത സംവിധായകന്‍ എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചയാളാണ് ജോബ് കുര്യന്‍. റിയാലിറ്റി ഷോയിലൂടെ സിനിമാലോകത്തേക്കെത്തിയ ജോബ് ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക്കിലൂടെ ശ്രദ്ധേയനായി. സംഗീതസംവിധായകന്‍ എന്ന നിലയിലും സിനിമയില്‍ തന്റെ സാന്നിധ്യമറിയിക്കാന്‍ ജോബ് കുര്യന് സാധിച്ചിട്ടുണ്ട്.
ഇപ്പോള്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്‍മാരില്‍ ഒരാളായ നെടുമുടി വേണുവിനെ കുറിച്ച് സംസാരിക്കുകയാണ് ജോബ് കുര്യന്‍.
നെടുമുടി വേണുവുമായിട്ട് തനിക്ക് മാനസീകമായ അടുപ്പമുണ്ടെന്നും അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു തന്റെ പകുതിയോളം കുട്ടിക്കാലം ചെലവഴിച്ചിരുന്നതെന്നും ജോബ് കുര്യന്‍ പറയുന്നു. അദ്ദേഹത്തിന്റെ മകനുമായി തനിക്ക് വളരെ അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നും അത്ര അടുത്ത ബന്ധമായിരുന്നു തങ്ങള്‍ക്കിടയിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നെടുമുടി വേണുവുമായി വളരെ അടുത്ത ബന്ധമായിരുന്നുവെന്നും തങ്ങള്‍ക്ക് കുട്ടിക്കാലത്ത് കഥകളി സംഗീതവും മറ്റും അദ്ദേഹം കേള്‍പ്പിച്ച് തരാറുണ്ടായിരുന്നുവെന്നും ജോബ് കുര്യന്‍ കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നെടുമുടി അങ്കിളുമായിട്ട് മാസീകമായിട്ട് വളരെ അടുപ്പം ഉള്ള ആളാണ് ഞാന്‍. ആ വീട്ടിലായിരുന്നു എന്റെ പകുതി കുട്ടിക്കാലവും. വളരെ അടുത്ത ബന്ധമായിരുന്നു. പുള്ളിയുടെ മകനും ഞാനും സോള്‍മേറ്റ്‌സാണ്. എന്റ അച്ഛന്‍ എപ്പോഴും പറയും, ‘ഒരു കുഴിയില്‍ പോകാന്‍ ഇരിക്കുന്നവരാണ് രണ്ട് പേരും’എന്ന് അങ്ങനെ അത്രയും അടുത്ത ബന്ധമാണ്.
അങ്കിളുമായിട്ട് കൊച്ചിലേ ഒരുപാട് അടുത്തിടപഴകിയിട്ടുണ്ട്. എങ്ങനെ ഒരു ആര്‍ട്ടിസ്റ്റ് ആകണമെന്നും അങ്ങനത്തെ കാര്യങ്ങളൊക്കെ പറഞ്ഞുതരാറുണ്ടായിരുന്നു. പുള്ളിയെ സ്വാധീനിച്ച കുറെ കാര്യങ്ങള്‍ ഞങ്ങളെ കേള്‍പ്പിക്കുമായിരുന്നു. കഥകളി സംഗീതമൊക്കെ കേള്‍പ്പിക്കാന്‍ ഞങ്ങളെ കൊണ്ട് പോകാറുണ്ടായിരുന്നു. അങ്ങനെയൊക്കെ അദ്ദേഹത്തിന്റെ കൂടെ ഒരുപാട് സമയം ചെലവഴിക്കാന്‍ പറ്റിയിട്ടുണ്ട്,’ ജോബ് കുര്യന്‍ പറയുന്നു.
Content Highlight: job kurian about Actor Nedumudi venu