എഡിറ്റര്‍
എഡിറ്റര്‍
ചോര മരവിപ്പിക്കുന്ന ജിഷ കൊലപാതക കേസില്‍ കുറ്റാരോപിതനായ അമീറുല്‍ ഇസ്‌ലാം ജയിലില്‍ വെച്ച് ചോര കണ്ട് തല കറങ്ങി വീണു
എഡിറ്റര്‍
Friday 17th March 2017 2:49pm

കാക്കനാട്: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനിയായ ജിഷയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതനായി ജയിലില്‍ കഴിയുന്ന ഇതര സംസ്ഥാന തൊഴിലാളി അമീറുല്‍ ഇസ്‌ലാം ജയിലില്‍ വെച്ച് ചോര കണ്ടപ്പോള്‍ തല കറങ്ങി വീണു. കാക്കനാട്ടെ സബ് ജയിലില്‍ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്.


Don’t Miss: ദേ നോക്ക് അവരെന്നെ പിച്ചി ങീ ങീ…’ ആരാധകനെതിരായ ടൊവിനോയുടെ പരാതി ആഘോഷമാക്കി ട്രോളര്‍മാര്‍


അമീറിനെ പാര്‍പ്പിച്ച സെല്ലിലെ മറ്റ് രണ്ട് തടവുകാര്‍ തമ്മില്‍ വാക്കേറ്റമുണ്ടാകുകയും അത് പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങുകയും ചെയ്തു. ഇവര്‍ തമ്മിലുള്ള സംഘര്‍ഷം രക്തച്ചൊരിച്ചിലിലെത്തിയപ്പോഴാണ് സംഭവം. ചോര കണ്ടതോടെ അമീര്‍ ബോധരഹിതനായി താഴെ വീഴുകയായിരുന്നു.

ബോധം കെട്ടു വീണ അമീറിനെ സഹതടവുകാര്‍ എടുത്ത് കൊണ്ടുപോയി മുഖത്ത് വെള്ളം തളിച്ച് എഴുന്നേല്‍പ്പിക്കുകയായിരുന്നു. കുടല്‍മാല വരെ പുറത്ത് വരുന്ന തരത്തില്‍ അതിക്രൂരമായി ജിഷയെ കൊന്നത് ചോര കണ്ടാല്‍ പേടിക്കുന്ന ഈ അമീറുള്‍ തന്നെയാണോ എന്നാണ് ഇപ്പോള്‍ കാക്കനാട് ജയിലിലെ തടവുകാര്‍ തമ്മില്‍ ചോദിക്കുന്നതത്രെ.

ആസാം സ്വദേശിയായ അമീറുല്‍ ഇസ്‌ലാം ജിഷ കേസിലെ വാടക പ്രതിയാണെന്ന് നേരത്തേ തന്നെ ആരോപണമുണ്ടായിരുന്നു. കേവലം ഇതര സംസ്ഥാന തൊഴിലാളിക്ക് വേണ്ടിയാണോ കൊലപാതകം നടന്ന ആദ്യ നാളുകളില്‍ പോലീസ് കേസ് വഴിതിരിക്കാനെന്നവണ്ണം ശ്രമിച്ചതെന്ന ചോദ്യവും അന്നേ പലരും ഉയര്‍ത്തിയിരുന്നു.

കേരളത്തിലെ അധികാരമാറ്റത്തിന് വരെ കാരണമായി എന്ന് പറയപ്പെടുന്ന ജിഷ കൊലപാതകം നടന്നത് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28-നാണ്. ജിഷയും അമ്മ രാജേശ്വരിയും പുറമ്പോക്ക് ഭൂമിയിലെ ഒറ്റമുറി വീട്ടിലാണ് താമസിച്ചിരുന്നത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അമ്മ രാജേശ്വരിയാണ് ജിഷയുടെ മൃതദേഹം ആദ്യം കാണുന്നത്. ബി. സന്ധ്യ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അമീറിനെ പിടികൂടിയത്.

Advertisement