സംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, ഗാനരചയിതാവ് എന്നീ നിലകളില്‍ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് ജിസ് ജോയ്. കുറഞ്ഞ സിനിമകളിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതനാകാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.
സംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, ഗാനരചയിതാവ് എന്നീ നിലകളില്‍ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് ജിസ് ജോയ്. കുറഞ്ഞ സിനിമകളിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതനാകാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.
2013ല്‍ ബൈസിക്കിള്‍ തീവ്സ് എന്ന ചിത്രത്തിലൂടെയായിരുന്നു ജിസ് തന്റെ സംവിധാന കരിയര്‍ ആരംഭിച്ചത്. ശേഷം സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും, മോഹന്‍ കുമാര്‍ ഫാന്‍സ്, ഇന്നലെ വരെ, തലവന്‍ തുടങ്ങിയ മികച്ച സിനിമകളും അദ്ദേഹം സംവിധാനം ചെയ്തു.
ഇപ്പോള്‍ റാംജി റാവു സ്പീക്കിങ്, ഇന്‍ ഹരിഹര്‍ നഗര്‍ എന്നീ സിനിമകളാണ് തന്റെ വീട്ടില്‍ ഏറ്റവും കൂടുതല്‍ ഓടിയിട്ടുള്ളതെന്ന് പറയുകയാണ് സംവിധായകന്‍. എന്നാല്‍ ഈയിടെ താന്‍ അറിയാതെ കുമ്പളങ്ങി നൈറ്റ്‌സ് റിപ്പീറ്റായി കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജിസ് ജോയ്.
‘ഞാന്‍ ഒരു സിനിമയുടെ ഷൂട്ട് തുടങ്ങുന്നതിന് മുമ്പും വളരെ തിരക്കുള്ള ഷൂട്ടിങ്ങിന് ശേഷവുമൊക്കെ ഏതെങ്കിലും നല്ല സിനിമകള്‍ കണ്ട് മനസ് ഓക്കെയാക്കാന്‍ ശ്രമിക്കുന്ന ആളാണ്. ഒരു പുതിയ പ്രൊജക്ട് തുടങ്ങുന്നതിന്റെ തലേദിവസം രാത്രി വളരെ പ്രധാനപ്പെട്ട സമയമാണ്.
അപ്പോള്‍ എങ്ങനെയാണെങ്കിലും എനിക്ക് ഉറക്കം വരില്ല. ഇപ്പോഴും അങ്ങനെ തന്നെയാണ്, അതില്‍ മാറ്റമൊന്നും വന്നിട്ടില്ല. ഞാന്‍ പരസ്യചിത്രങ്ങള്‍ ചെയ്യാന്‍ തുടങ്ങിയത് 2004ല്‍ ആയിരുന്നു. അഞ്ഞൂറോളം പരസ്യ ചിത്രങ്ങള്‍ ചെയ്യാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. എന്നിട്ടും വലിയ പരസ്യങ്ങള്‍ ചെയ്യാന്‍ അവസരം കിട്ടുന്ന സമയത്ത് തലേന്ന് രാത്രി എനിക്ക് ഉറക്കം വരില്ല.
ഒന്നാമത്തെ കാര്യം പിറ്റേന്ന് അഞ്ച് മണിക്ക് എഴുന്നേല്‍ക്കണമല്ലോ എന്ന ചിന്തയാണ്. ആ സമയത്ത് ഒന്ന് റിലാക്‌സാകാന്‍ പലപ്പോഴും സിനിമ കാണുക എന്നത് തന്നെയാണ് എന്റെ മുന്നിലുള്ള വഴി. സിദ്ദിഖ്-ലാല്‍ സിനിമകളാണ് ആ സമയത്ത് ഞാന്‍ കാണാറുള്ളത്. സംശയമില്ലാതെ തന്നെ പറയാവുന്ന കാര്യമാണത്.
കാലങ്ങളായി അവരുടെ സിനിമകളാണ് ഞാന്‍ ആ സമയം കാണുന്നത്. റാംജി റാവു സ്പീക്കിങ്, ഇന്‍ ഹരിഹര്‍ നഗര്‍ എന്നീ സിനിമകളാണ് എന്റെ വീട്ടില്‍ ഏറ്റവും കൂടുതല്‍ ഓടിയിട്ടുള്ളത്. പക്ഷെ ഈയിടെ ഞാന്‍ അറിയാതെ ഒരു പടം റിപ്പീറ്റായി കാണുന്നുണ്ട്. അത് കുമ്പളങ്ങി നൈറ്റ്‌സാണ്. അത് വീണ്ടും വീണ്ടും കാണുമ്പോള്‍ എനിക്ക് പുതിയ റീഡിങ് കിട്ടുന്നു,’ ജിസ് ജോയ് പറയുന്നു.
Content Highlight: Jis Joy Talks About Kumbalangi Nights Movie