മലയാള സിനിമയിലെ മുന്‍നിര സംവിധായകരില്‍ ഒരാളാണ് ജിസ് ജോയ്. കുറഞ്ഞ ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യനാവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. സംവിധാനത്തിന് പുറമെ ഡബ്ബിങ്ങിലും കഴിവ് തെളിയിച്ച ആളാണ് ജിസ്.
മലയാള സിനിമയിലെ മുന്‍നിര സംവിധായകരില്‍ ഒരാളാണ് ജിസ് ജോയ്. കുറഞ്ഞ ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യനാവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. സംവിധാനത്തിന് പുറമെ ഡബ്ബിങ്ങിലും കഴിവ് തെളിയിച്ച ആളാണ് ജിസ്.
മലയാളത്തില്‍ മൊഴിമാറ്റിയിറക്കുന്ന അല്ലു അര്‍ജുന്‍ ചിത്രങ്ങള്‍ക്ക് സ്ഥിരമായി ഡബ്ബ് ചെയ്യാറുള്ളതും ജിസ് ജോയ് ആണ്. ഇപ്പോള്‍ അല്ലുവിന്റെ പടങ്ങളില്‍ ഡബ്ബ് ചെയ്യാന്‍ ബുദ്ധിമുട്ടായി തോന്നിയത് ഏതാണ് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് സംവിധായകന്‍.
‘അല്ലുവിന്റെ ബദരിനാഥ് എന്ന സിനിമയാണ് കുറച്ച് ബുദ്ധിമുട്ടായി തോന്നിയിട്ടുള്ളത്. അതിന്റെ ഡബ്ബിങ് നടന്നത് ഹൈദരാബാദില്‍ വെച്ചായിരുന്നു. തണുപ്പ് സമയം ആയത് കൊണ്ടുതന്നെ അവിടെ പോയതും ഞാന്‍ പനിപിടിച്ച് കിടപ്പിലായി.
അതിന്റെ ഇടയിലാണ് ആ സിനിമ തിരക്കിട്ട് ഡബ്ബ് ചെയ്യുന്നത്. പക്ഷേ ഒരു പ്രശ്‌നമുണ്ട്. അവിടെ ഒരു ഡബ്ബിങ് സ്റ്റുഡിയോ മാത്രമേയുള്ളൂ. അല്ലു ഡബ്ബ് ചെയ്യാന്‍ വരുമ്പോള്‍ ഞാന്‍ മാറികൊടുക്കണം. പ്രകാശ് രാജ് സാര്‍ വരുമ്പോള്‍ അല്ലു മാറിക്കൊടുക്കണം. അങ്ങനെ തിരക്കിട്ട സമയത്തിനുള്ളില്‍ ചെയ്ത് തീര്‍ത്ത പടമാണ് അത്,’ ജിസ് ജോയ് പറയുന്നു.
അല്ലു അര്‍ജുനെ കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ സംസാരിച്ചു. അല്ലു ഓരോ പടം കഴിയുംന്തോറും അഭിനയത്തില്‍ ഒരുപാട് മെചോര്‍ഡ് ആയിട്ടുണ്ടെന്നും ശരിക്കും ഒരു എന്റര്‍ടെയിന്‍മെന്റ് പാക്കേജാണ് അല്ലുവെന്നും ജിസ് പറഞ്ഞു.
‘അല്ലു ഓരോ പടം കഴിയുംന്തോറും അഭിനയത്തില്‍ ഒരുപാട് മെചോര്‍ഡ് ആയിട്ടുണ്ട്. ശരിക്കും ഒരു എന്റര്‍ടെയിന്‍മെന്റ് പാക്കേജാണ് അല്ലു. കോമഡി ചെയ്യുക എന്നത് വലിയ കഷ്ടപ്പാടുള്ള കാര്യമാണ്. അല്ലു പക്ഷേ നന്നായി കോമഡി ചെയ്യും, നന്നായി ഡാന്‍സ് ചെയ്യും.
ഇത് രണ്ടും സിനിമയില്‍ വലിയ ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്. അതിനാല്‍ തന്നെ അതുരണ്ടും ഗംഭീരമായി ചെയ്യുമ്പോള്‍ നമുക്കും ശ്രദ്ധിക്കാതിരിക്കാനാവില്ല. മികച്ച നടനുള്ള നാഷണല്‍ അവാര്‍ഡ് പോലും ആ സംസ്ഥാനത്തേയ്ക്ക് ആദ്യമായി കൊണ്ടുചെല്ലുന്നത് അല്ലുവാണ്. ഓരോ സിനിമകള്‍ കഴിയുന്തോറും അല്ലു സ്വയം മെച്ചപ്പെടുകയാണ്,’ ജിസ് ജോയ് പറയുന്നു.
Content Highlight: Jis Joy Talks About Allu Arjun’s Badrinath Movie