കുറഞ്ഞ സിനിമകളിലൂടെ തന്നെ മലയാളികള്‍ക്ക് ഏറെ പരിചിതനായ സംവിധായകനാണ് ജിസ് ജോയ്. സംവിധാനത്തിന് പുറമെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, ഗാനരചയിതാവ് എന്ന രീതിയിലും കഴിവ് തെളിയിച്ച വ്യക്തിയാണ് ജിസ്.
കുറഞ്ഞ സിനിമകളിലൂടെ തന്നെ മലയാളികള്‍ക്ക് ഏറെ പരിചിതനായ സംവിധായകനാണ് ജിസ് ജോയ്. സംവിധാനത്തിന് പുറമെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, ഗാനരചയിതാവ് എന്ന രീതിയിലും കഴിവ് തെളിയിച്ച വ്യക്തിയാണ് ജിസ്.
അദ്ദേഹത്തിന്റെ മിക്ക സിനിമകളിലും നായകനായത് ആസിഫ് അലിയായിരുന്നു. ഇപ്പോള്‍ ആസിഫിനെ കുറിച്ച് പറയുകയാണ് ജിസ് ജോയ്. ഒരു നടനെന്നത് പോലെ തന്നെ ഒരു നല്ല മനുഷ്യന്‍ കൂടെയാണ് ആസിഫ് അലിയെന്നാണ് ജിസ് പറയുന്നത്. അദ്ദേഹം ഒരു മാജിക്ക് ബുക്കാണെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
‘സിനിമയെ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സിനിമയില്‍ എന്തെങ്കിലും ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഉള്ള ഒരു ഗുഡ് ബുക്കിന്റെ പേരാണ് ആസിഫ് അലിയെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവര്‍ക്ക് മാത്രമല്ല, ജീവിതത്തില്‍ ഏതെങ്കിലും ഒരു ലെവലില്‍ സ്വന്തമായി ഒരു അടയാളമുണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും അയാള്‍ ഒരു ഗുഡ് ബുക്കാണ്.
ആസിഫ് അയാള്‍ക്ക് ചുറ്റുമുള്ള ആളുകളെ ഡീല് ചെയ്യുന്ന രീതിയാണ് അതിന്റെ ഒന്നാമത്തെ കാരണം എന്റെ അടുത്തേക്ക് ഒരാള്‍ വന്നാല്‍ ഞാന്‍ അയാളെ കീറിമുറിച്ച് പരിശോധിച്ച ശേഷം മാത്രമാകും സ്നേഹിതനാക്കുക.
എന്നാല്‍ ആസിഫ് അലി അങ്ങനെയല്ല ചെയ്യാറ്. തന്റെ അടുത്തേക്ക് വരുന്നവരെയെല്ലാം അവന്‍ സ്വീകരിക്കും. പിന്നെ ആസിഫിന്റെ രീതിയിലേക്ക് അവരെയൊക്കെ മാറ്റിയെടുക്കും. അങ്ങനെയുള്ള ഒരു മാജിക്ക് ബുക്കാണ് അവന്‍.
ഒരു നടനെന്നത് പോലെ തന്നെ ഒരു നല്ല മനുഷ്യന്‍ കൂടെയാണ് ആസിഫ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒരു വലിയ സിറ്റുവേഷനിലൂടെ കടന്നു പോകേണ്ടി വന്നപ്പോള്‍ ആസിഫ് ചെറുപുഞ്ചിരി കൊണ്ടാണ് അതിനെ നേരിട്ടത്. ആ പുഞ്ചിരിയാണ് ഈ കാലഘട്ടത്തില്‍ നിന്ന് നഷ്ടമാകുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്,’ ജിസ് ജോയ് പറഞ്ഞു.
Content Highlight: Jis Joy Says Asif Ali Is A Good Person And A Good Actor