മമ്മൂട്ടിയോ.. മോഹൻലാലോ....? ചിത്രത്തിലെ ഹീറോ ഫഹദ് എന്ന് മമ്മൂട്ടി, ചാക്കോച്ചനെന്ന് സംവിധായകൻ
Malayalam Cinema
മമ്മൂട്ടിയോ.. മോഹൻലാലോ....? ചിത്രത്തിലെ ഹീറോ ഫഹദ് എന്ന് മമ്മൂട്ടി, ചാക്കോച്ചനെന്ന് സംവിധായകൻ
നന്ദന എം.സി
Monday, 20th April 2026, 7:30 am

മലയാള സിനിമാപ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ പേട്രിയറ്റിന്റെ റിലീസിനോട് അനുബന്ധിച്ച് പുതിയ അപ്ഡേറ്റുകൾ പുറത്ത് വന്നിരിക്കുകയാണ്. ഏറെ നാളുകൾക്ക് ശേഷം മലയാളികളുടെ ബിഗ് എംസ് മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകത തന്നെ സിനിമയ്ക്കുള്ള പ്രതീക്ഷ ഉയർത്തിയിട്ടുണ്ട്.

മമ്മൂട്ടി, മോഹൻലാൽ, Photo: JioHotstar

ചിത്രം റിലീസിനൊരുങ്ങുന്നതിനിടെ ‘പേട്രിയറ്റ്: ലെജൻഡ്സ് ഹാങ്ഔട്ട്’ എന്ന പേരിൽ ഒരു ചാറ്റ് ഷോയും പ്രേക്ഷകരിലേക്ക് എത്തുകയാണ്. ജിയോ ഹോട്സ്റ്റാറിൽ ഏപ്രിൽ 23 മുതൽ ഈ ഷോ സ്ട്രീം ചെയ്യും. ഇതിന്റെ പ്രൊമോ വീഡിയോ ഇതിനകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്.

പ്രൊമോയിൽ മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, സംഗീതസംവിധായകൻ സുഷിൻ ശ്യാം, സംവിധായകൻ മഹേഷ് നാരായണൻ, നടൻ പ്രകാശ് വർമ എന്നിവരും പങ്കാളികളാണ്. താരങ്ങൾ തമ്മിലുള്ള രസകരമായ സംഭാഷണങ്ങളാണ് വീഡിയോയുടെ പ്രധാന ഹൈലൈറ്റ്.

ചിത്രത്തിലെ യഥാർത്ഥ ഹീറോ ആരാണെന്ന ചർച്ചയാണ് പ്രൊമോയിൽ പ്രധാനമായും നടക്കുന്നത്. കുഞ്ചാക്കോ ബോബൻ ചോദിക്കുന്നു ‘ചിത്രത്തിൽ നാല് ഹീറോസ് ഉണ്ടെന്ന് പറഞ്ഞതല്ലേ’ എന്ന്, ഇതിന് മറുപടിയായി മമ്മൂട്ടി പറയുന്നു ‘ഇതിൽ നാല് അല്ല, രണ്ട് ഹീറോസാണ്’ എന്ന്. ഇതോടെ ചർച്ച കൂടുതൽ രസകരമാകുന്നു. ശേഷം സംവിധായകൻ മഹേഷ് നാരായണൻ ‘ചാക്കോച്ചനാണ് ഹീറോ’ എന്ന് പറയുമ്പോൾ, മമ്മൂട്ടി ‘ഫഹദ് ആണ് ഹീറോ’ എന്ന് പറഞ്ഞ് വീണ്ടും ചിരി പടർത്തുന്നു.

ഫഹദ് ഫാസിൽ, Photo: JioHotstar

പ്രോമോയുടെ അവസാനം ‘മമ്മൂട്ടിയോ, മോഹൻലാലോ..?’ എന്ന ചോദ്യം ഉയരുമ്പോൾ, എല്ലാവരുടെയും പൊട്ടിച്ചിരിയോടെ വീഡിയോ അവസാനിക്കുന്നു. ഈ വീഡിയോയ്ക്ക് പിന്നാലെ ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള കൗതുകം കൂടുതൽ വർധിച്ചിരിക്കുകയാണ്

ചിത്രത്തിൽ നയൻതാര, രേവതി, രാജീവ് മേനോൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും കിച്ചപ്പു ഫിലിംസിന്റെയും ബാനറിൽ ആന്റോ ജോസഫും കെ.ജി. അനിൽകുമാറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Content Highlight: Jio Hotstar releases new promo of Patriot movie

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.