വനിത ഏകദിന ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയില്‍ ഇന്ത്യന്‍ താരം ഝുലാന്‍ ഗോസ്വാമി ഒന്നാമത്
World
വനിത ഏകദിന ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയില്‍ ഇന്ത്യന്‍ താരം ഝുലാന്‍ ഗോസ്വാമി ഒന്നാമത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th May 2017, 6:18 pm

ന്യൂദല്‍ഹി: വനിത ഏകദിന ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയില്‍ ഇന്ത്യന്‍ താരം ഒന്നാമതെത്തി. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ ഝുലാന്‍ ഗോസ്വാമിയാണ് റെക്കോഡോടെ ഈ നേട്ടം കൈവരിച്ചത്.


Also Read: ജമ്മുവില്‍ 25കാരിക്ക് പൊലീസിന്റെ ക്രൂരപീഡനം: വസ്ത്രങ്ങള്‍ വലിച്ചുകീറി ലൈംഗികാവയവത്തില്‍ ബിയര്‍ബോട്ടില്‍ കയറ്റി, മുളകുപൊടി വിതറിയെന്നും യുവതി


ഓസ്‌ട്രേലിയന്‍ താരം കാതറിന്‍ ഫിറ്റ്‌സ്പാട്രിക്കിന്റെ 180 വിക്കറ്റ് എന്ന റെക്കോര്‍ഡാണ് ഝുലാന്‍ മറികടന്നത്. ദക്ഷിണാഫ്രിക്കന്‍ വനിതാ ടീമിനെതിരെ ഇന്ന് നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റെടുത്താണ് അവര്‍ 181 വിക്കറ്റ് എന്ന നേട്ടത്തിലെത്തിയത്. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ചതുര്‍രാഷ്ട്ര പരമ്പരയിലെ മത്സരമാണ് ഇത്.


Don”t Miss: ‘ദാ ഇതുപോലെ മദര്‍ ബോര്‍ഡില്‍ ചെറിയൊരു മാറ്റം വരുത്തിയാല്‍ മതി’; വോട്ടിങ് മെഷീന്‍ അട്ടിമറിക്കുന്നതെങ്ങിനെയന്ന് വിശദീകരിച്ച് ആം ആദ്മി എം.എല്‍.എ; വീഡിയോ


153 മത്സരങ്ങളില്‍ നിന്ന് 21.76 ശരാശരിയോടെയാണ് ഝുലാന്‍ ഈ നേട്ടം കൈവരിച്ചത്. 2007-ലെ ഐ.സി.സി വുമണ്‍സ് ക്രിക്കറ്റര്‍ പുരസ്‌കാരവും അര്‍ജുന അവാര്‍ഡും, പത്മശ്രീയും നേടിയ ഈ ഫാസ്റ്റ് ബൗളര്‍ 2002 മുതല്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് നിരയിലുണ്ട്.


Read Also: പാക് സൈനികരുടെ തലയറുത്ത് ഇന്ത്യയില്‍ കൊണ്ടുവരുന്നവര്‍ക്ക് അഞ്ചു കോടി പാരിതോഷികം പ്രഖ്യാപിച്ച് മുസ്‌ലീം സംഘടന


2010-ല്‍ അര്‍ജുന അവാര്‍ഡ് നേടി രണ്ട് വര്‍ഷത്തിനു ശേഷമാണ് ഝുലാനെ തേടി പത്മശ്രീ എത്തുന്നത്. ടെസ്റ്റ്-ഏകദിന-ട്വന്റി ട്വന്റി മത്സരങ്ങളില്‍ നിന്നായി 271 അന്താരാഷ്ട്ര വിക്കറ്റുകള്‍ നേടിയിട്ടുണ്ട് ഝുലാന്‍ ഗോസ്വാമി. 2007 മുതല്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു ഝുലാന്‍.


In Case You Missed: ‘എന്റെ കണ്ണീരിനെ ബലഹീനതയായി കാണരുത്’ പരസ്യമായി അപമാനിച്ച ബി.ജെ.പി എം.എല്‍.എയോട് ഐ.പി.എസ് ഉദ്യോഗസ്ഥ


പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലാണ് ഝുലാന്‍ ഗോസ്വാമി ജനിച്ചത്. ഫുട്‌ബോള്‍ പ്രേമിയായി വളര്‍ന്ന ഝുലാന്‍ 1992-ലെ ലോകകപ്പ് ക്രിക്കറ്റ് കണ്ടതോടെയാണ് ക്രിക്കള്ളിന്റെ ലോകത്തേക്ക് കടന്നത്.

വീഡിയോ: