അന്ന് കണ്ണൂര്‍ സ്‌ക്വാഡ് കഴിഞ്ഞ് കാതല്‍ വരുന്നത് എന്തുകൊണ്ടും നന്നായിയെന്ന് തോന്നി: ജിയോ ബേബി
Entertainment
അന്ന് കണ്ണൂര്‍ സ്‌ക്വാഡ് കഴിഞ്ഞ് കാതല്‍ വരുന്നത് എന്തുകൊണ്ടും നന്നായിയെന്ന് തോന്നി: ജിയോ ബേബി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 28th June 2025, 6:08 pm

ജ്യോതികയും മമ്മൂട്ടിയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ആദ്യ ചിത്രമായിരുന്നു കാതല്‍ ദി കോര്‍. ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്തത് ജിയോ ബേബി ആയിരുന്നു.

സ്വവര്‍ഗാനുരാഗം പ്രധാനപ്രമേയമായി വന്ന സിനിമ കേരളത്തിന് പുറത്തും ചര്‍ച്ചചെയ്യപ്പെട്ടു. ഒപ്പം ആ വര്‍ഷത്തെ മികച്ച സിനിമക്കുള്ള സംസ്ഥാന അവാര്‍ഡും നേടി. മമ്മൂട്ടി കമ്പനി ആയിരുന്നു കാതല്‍ സിനിമ നിര്‍മിച്ചത്.

മമ്മൂട്ടി കമ്പനി തന്നെ നിര്‍മിച്ച മറ്റൊരു ചിത്രമായിരുന്നു കണ്ണൂര്‍ സ്‌ക്വാഡ്. കാതലിന്റെ ഷൂട്ടിങ്ങായിരുന്നു ആദ്യം തുടങ്ങിയതെങ്കിലും കണ്ണൂര്‍ സ്‌ക്വാഡ് ആയിരുന്നു ആദ്യം തിയേറ്ററില്‍ എത്തിയത്. ഇപ്പോള്‍ അതിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ജിയോ ബേബി. ക്ലബ്ബ് എഫ്.എമ്മില്‍ സംസാരിക്കുകയായിരുന്നു ജിയോ.

കണ്ണൂര്‍ സ്‌ക്വാഡ് എന്ന സിനിമക്ക് മുമ്പ് ഷൂട്ട് തുടങ്ങിയ പടമായിരുന്നു കാതല്‍. എന്നാല്‍ കാതലിന് മുമ്പ് കണ്ണൂര്‍ സ്‌ക്വാഡ് തിയേറ്ററില്‍ വരുന്നു എന്ന് നമ്മള്‍ അറിഞ്ഞതും ‘അതെന്തൊരു പരിപാടിയാണ്’എന്നാണ് ആദ്യം തോന്നിയത് (ചിരി).

നമ്മള്‍ ആദ്യമേ തുടങ്ങിയതാണല്ലോ എന്ന ഫീലായിരുന്നു അപ്പോള്‍. ഞാന്‍ മമ്മൂക്കയോട് അതിനെ പറ്റി ചോദിച്ചിരുന്നു. ‘മമ്മൂക്ക, ആ സ്ലോട്ടില്‍ കാതല്‍ കയറ്റാന്‍ പറ്റുമോ’ എന്നാണ് ഞാന്‍ ചോദിച്ചത്. ‘ഇല്ല. അത് പ്ലാന്‍ ചെയ്തുപോയി’ എന്നായിരുന്നു മമ്മൂക്കയുടെ മറുപടി.

ഞാന്‍ അന്ന് അങ്ങനെ ചോദിക്കാന്‍ കാരണം, അത് ആര്‍.ഡി.എക്സ്, ലിയോ പോലുള്ള അടിപ്പടങ്ങള്‍ വന്നിരിക്കുന്ന സമയമായിരുന്നു. അതുകൊണ്ട് തന്നെ നമ്മുടെ പടം വര്‍ക്കാവാന്‍ സാധ്യതയുണ്ടെന്ന് ഞാന്‍ മമ്മൂക്കയോട് പറഞ്ഞു.

‘അതൊക്കെ എനിക്ക് മനസിലായി. പക്ഷേ കണ്ണൂര്‍ സ്‌ക്വാഡിന്റെ റിലീസ് മാറ്റാന്‍ പറ്റില്ല’ എന്ന് മമ്മൂക്ക മറുപടി നല്‍കി. അങ്ങനെ കണ്ണൂര്‍ സ്‌ക്വാഡ് റിലീസായി. ഞാന്‍ ആ സിനിമ കണ്ടു. അതോടെ ഞാന്‍ ചാര്‍ജായി. എനിക്ക് വളരെ സന്തോഷമായി. കണ്ണൂര്‍ സ്‌ക്വാഡ് കഴിഞ്ഞ് കാതല്‍ വരുന്നത് എന്തുകൊണ്ടും നന്നായിയെന്ന് അപ്പോള്‍ തോന്നി,’ ജിയോ ബേബി പറഞ്ഞു.

Content Highlight: Jeo Baby Talks About Kaathal The Core