‘ഹണി ബീ’, ‘ഡ്രൈവിംഗ് ലൈസൻസ്’ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ മലയാളസിനിമയിൽ സംവിധാന മികവ് തെളിയിച്ച സംവിധായകനും നടനുമാണ് ജീൻ പോൾ ലാൽ. മഞ്ഞുമ്മൽ ബോയ്സിലൂടെ അഭിനയമികവ് തെളിയിച്ച ജീൻ ഇപ്പോളിതാ ‘ബാലൻ’ എന്ന ചിത്രത്തിലെ പവിത്രൻ എന്ന പൊലീസ് വേഷത്തിലൂടെ വീണ്ടും മികച്ച അഭിപ്രായങ്ങൾ നേടുകയാണ്.
മഞ്ഞുമ്മൽ ബോയ്സിന് ശേഷം താൻ അനുഭവിച്ച മാനസിക സങ്കർഷങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ജീൻ പോൾ. ദി ക്യൂവിൽ സംസാരിക്കുകയായിരുന്നു ജീൻ.
മഞ്ഞുമ്മൽ ബോയ്സ് എനിക്ക് സോഷ്യൽ ആൺസൈറ്റിയുടെ പീക് ആണ് നൽകിയത്. മഞ്ഞുമ്മൽ കഴിഞ്ഞപ്പോൾ ആണ് ഞാൻ ഇൻസ്റ്റാഗ്രാം വേണ്ടെന്നു വെച്ചത്. അത്രയും മെസേജുകൾ ആണ് വന്നുകൊണ്ടിരുന്നത്. ഒരു മണിക്കൂറിൽ 110 മെസ്സേജുകളൊക്കെയാണ് വന്നത്. ഒന്നാമത്തെ കാര്യം ഇതിനെല്ലാം എനിക്ക് റിപ്ലൈ ചെയ്യാൻ പറ്റുന്നില്ല.
ഇനി റിപ്ലൈ കൊടുത്തില്ലെങ്കിൽ ഇത് പ്രശ്നം ആകുമോ എന്നുള്ള രണ്ടാമത്തെ പ്രശ്നം. മൊത്തത്തിൽ ടെൻഷൻ ആയിരുന്നു. എനിക്ക് ഫോണിൽ നോട്ടിഫിക്കേഷൻ സൗണ്ട് കേൾക്കുമ്പോൾ തന്നെ പ്രശ്നം ആണ്. അപ്പോൾ ഇൻസ്റ്റാഗ്രാം വേണ്ടെന്നു വെച്ചു.
നേരിട്ടുള്ള അഭിനന്ദനം എനിക്ക് ഇഷ്ടമാണ്. എനിക്ക് തിരിച്ചു പറയാനും പറ്റും. ഒന്നാമത്തെ കാര്യം എനിക്ക് നല്ലത് പറഞ്ഞാൽ എങ്ങനെയാണ് റെസ്പോണ്ട് ചെയ്യേണ്ടത് എന്ന് അറിയില്ല. മോശം കാര്യമാണ് പറയുന്നതെങ്കിൽ ഞാൻ അത് ഫീഡ് ബാക് ആയിട്ട് എടുത്ത് മാറ്റം വരുത്തും. നല്ലത് പറയുമ്പോൾ ഒകെ തങ്കയു എന്ന് മാത്രം പറയും.
എല്ലാം കേൾക്കുമ്പോൾ ഹാപ്പി ആണ്. പക്ഷെ ആ ഹാപ്പിനെസ്സ് പുറത്ത് കാണിക്കാൻ അറിയില്ല.
പിന്നെ അതുപോലെ ഒരു ആൻസൈറ്റി വന്നത് ഇപ്പോളാണ്. ബാലൻ സിനിമ വന്നപ്പോൾ വാട്സാപ്പ് തുറക്കാൻ പറ്റാതെയായി. അതുകൊണ്ട് ഇപ്പോൾ ഫോണും മാറ്റിവെച്ചു . പക്ഷെ നോക്കിയിട്ട് കുറച്ചൊക്കെ റിപ്ലൈ കൊടുക്കും. വാട്സാപ്പ് കുറച്ചു കൂടി ഹാൻഡിൽ ചെയ്യാൻ എളുപ്പമാണ്’ ജീൻ പോൾ ലാൽ പറയുന്നു.
Content Highlight: Jean Paul Lal Opens Up About Anxiety After Manjummel Boys