പലതും ഉപേക്ഷിക്കാന്‍ വേണ്ടിക്കൂടിയായിരുന്നു ആ യാത്രകള്‍; ആട് 3 100 കോടി കളക്ട് ചെയ്തത് ചെറിയ കാര്യമല്ല: ജയസൂര്യ
Malayalam Cinema
പലതും ഉപേക്ഷിക്കാന്‍ വേണ്ടിക്കൂടിയായിരുന്നു ആ യാത്രകള്‍; ആട് 3 100 കോടി കളക്ട് ചെയ്തത് ചെറിയ കാര്യമല്ല: ജയസൂര്യ
ഐറിന്‍ മരിയ ആന്റണി
Wednesday, 8th April 2026, 10:29 am

നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ജയസൂര്യയുടേതായി തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ആട്3. ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗമായെത്തിയ സിനിമ മികച്ച പ്രതികരണം നേടുകയും ബോക്‌സ് ഓഫീസില്‍ 100 കോടി കളക്ഷന്‍ സ്വന്തമാക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം താരം പ്രധാനവേഷത്തിലെത്തുന്ന കത്തനാറിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്യുകയും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന കത്തനാറിന്റെ ഷൂട്ടിങ് നാല് വര്‍ഷത്തോളം നീണ്ടുനിന്നു.

ഇപ്പോഴിതാ സജീവമായിരുന്ന കരിയറില്‍ നിന്നുള്ള വലിയ ഇടവേളകളില്‍ താന്‍ യാത്രകള്‍ നിരവധി പോകാറുണ്ടായിരുന്നുവെന്നും യാത്രകള്‍ എന്നും തനിക്ക് ഇഷ്ടമായിരുന്നുവെന്നും ജയസൂര്യ പറയുന്നു. മലയാള മനോരമ ദിനപത്രവുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘എന്തെങ്കിലും കിട്ടാന്‍ വേണ്ടി മാത്രമല്ല യാത്രകള്‍. പലതും ഉപേക്ഷിക്കാന്‍ വേണ്ടിക്കൂടിയാണ്. ആത്മീയമായ അനുഭവം നല്‍കുന്ന സ്ഥലങ്ങളിലേക്കൊക്കെ പോകുമ്പോള്‍ നാം അറിയാതെ തന്നെ ഉള്ളില്‍ ഒരു പരിവര്‍ത്തനം നടക്കുന്നുണ്ട്. യാത്രകള്‍ എന്നും എനിക്കിഷ്ടമാണ്. കുടുംബമാണ് എന്റെ ഫസ്റ്റ് പ്രയോറിറ്റി.

ഓരോ ചിത്രത്തിന് ശേഷവും കുടുംബവുമായി എവിടെയെങ്കിലുമൊക്കെ പോകും. പിന്നെ സിനിമയിലേക്ക് മടങ്ങും. സിനിമയും കുടുംബവും യാത്രകളുമാണ് എന്റെ ജീവിതം. ഞാന്‍ അഭിനയിച്ച ആട് 3എന്ന സിനിമ ചുരുങ്ങിയ സമയം കൊണ്ട് 100 കോടി കലക്ട് ചെയ്യുക എന്നതു ചെറിയ കാര്യമല്ല. എത്രയോ പേര്‍ ചിത്രം കണ്ടാലാണ് അതു സാധ്യമാവുക,’ ജയസൂര്യ പറയുന്നു.

യുദ്ധം മൂലം ഗള്‍ഫിലൊക്കെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നിട്ടും ഈ നേട്ടമുണ്ടായി എന്നത് സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ‘ഓപ്പറേഷന്‍ ത്രാള്‍’ എന്ന പുതിയ ചിത്രം റീലീസിനെത്തുന്നുണ്ടെന്നും ദേശഭക്തിക്ക് മുന്‍തൂക്കം കൊടുക്കുന്ന സിനിമ ജോബി ജോര്‍ജാണ് നിര്‍മിക്കുന്നതെന്നും ജയസൂര്യ പറഞ്ഞു. ഒരു മാസ് ആക്ഷന്‍ ചിത്രമാണിതെന്നും സംഗീത സംവിധായക നായ രതീഷ് വേഗയാണു സംവിധായകനെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Jayasurya says he used to travel during major breaks in his career 

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.