മനുഷ്യരെയും അമാനുഷരെയും ഒരു പോലെ വിറപ്പിക്കാനെത്തുന്നു ജയസൂര്യയുടെ കത്തനാര്‍: ത്രി ഡി വിസ്മയം ഒരുക്കാനൊരുങ്ങി വിജയ് ബാബുവും സംഘവും
Entertainment
മനുഷ്യരെയും അമാനുഷരെയും ഒരു പോലെ വിറപ്പിക്കാനെത്തുന്നു ജയസൂര്യയുടെ കത്തനാര്‍: ത്രി ഡി വിസ്മയം ഒരുക്കാനൊരുങ്ങി വിജയ് ബാബുവും സംഘവും
ന്യൂസ് ഡെസ്‌ക്
Friday, 14th February 2020, 10:33 am

മാടനെയും മറുതയെയും പ്രാര്‍ത്ഥനകൊണ്ട് കീഴ്‌പ്പെടുത്തിയ ശാന്തനും സരസനുമായ കത്തനാരേ മാത്രമേ മലയാളികള്‍ക്ക് പരിചയമുള്ളു. എന്നാല്‍ പുതിയ ഒരു കത്തനാരെത്തുകയാണ്. കണ്‍പുരികത്തോട് ചേര്‍ന്ന് മുറിവിന്റെ അടയാളവും പാറിപ്പറന്ന മുടിയും എല്ലാവരെയും ഭയപ്പെടുത്തുന്ന നോട്ടവുമായി ജയസൂര്യയുടെ കത്തനാര്‍…

കത്തനാര്‍ ദ് വൈല്‍ഡ് സോര്‍സറര്‍ എന്ന പേരിട്ടിരിക്കുന്ന ജയസൂര്യയുടെ പുതിയ ചിത്രത്തിന്റെ ലോഞ്ച് ടീസര്‍ പുറത്തിറങ്ങി. മോഹന്‍ലാലും പൃഥ്വിരാജുമാണ് തങ്ങളുടെ ഫേസ്ബുക്ക് പേജുകള്‍ വഴി ടീസര്‍ പുറത്തുവിട്ടത്. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം ത്രിഡി ആനിമേഷനായാണ് എത്തുന്നത്.

ഫിലിപ്‌സ് ആന്‍ഡ് മങ്കിപെന്‍, ജോ ആന്‍ഡ് ദി ബോയ് എന്നീ ചിത്രങ്ങളുടെ സംവിധായകനായ റോജിന്‍ തോമസാണ് കത്തനാര്‍ ഒരുക്കുന്നത്. കഥ ആര്‍. രാമാനന്ദിന്റേതാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രേതപിശാചുക്കളുമായി മാത്രമായിരിക്കില്ല പുതിയ കത്തനാരുടെ പോരാട്ടമെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. രാജാക്കന്മാരുമായി വരെ പോരിനിറങ്ങുന്ന കരിമ്പുലി കൂട്ടായുള്ള കത്തനാരാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. ആരാണെന്ന് വെളിപ്പെടുത്താത്ത ഒരു സ്ത്രീശബ്ദമാണ് ടീസറില്‍ കത്തനാരെ വിവരിക്കുന്നത്. ഇവര്‍ തന്നെയായിരിക്കും പ്രധാന എതിരാളിയെന്നും ടീസറില്‍ പറഞ്ഞുവെക്കുന്നുണ്ട്.