ഏഴും എട്ടും തവണ ആ നടന്റെ സിനിമകള്‍ കണ്ടു; മലയാളികള്‍ക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ളയാള്‍: ജയറാം
Entertainment
ഏഴും എട്ടും തവണ ആ നടന്റെ സിനിമകള്‍ കണ്ടു; മലയാളികള്‍ക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ളയാള്‍: ജയറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 11th June 2025, 9:47 pm

മലയാളികള്‍ക്ക് പ്രിയപ്പെട്ട നടനാണ് ജയറാം. പത്മരാജന്‍ മലയാളികള്‍ക്ക് സമ്മാനിച്ച നടന്മാരില്‍ ഒരാളാണ് അദ്ദേഹം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

അതുല്യ നടന്‍ പ്രേം നസീറിന്റെ കടുത്ത ആരാധകനാണ് ജയറാം. നസീറിനെ ഏറ്റവും നന്നായി അനുകരിക്കുന്ന ഒരാള്‍ കൂടിയാണ് അദ്ദേഹം. ഇപ്പോള്‍ നസീറിനെ കുറിച്ച് പറയുകയാണ് നടന്‍. താന്‍ സിനിമ കണ്ട് തുടങ്ങുന്ന കാലം തൊട്ട് പ്രേം നസീറിന്റെ സിനിമകളാണ് കണ്ടിരുന്നതെന്നാണ് ജയറാം പറയുന്നത്.

അന്നത്തെ കാലത്ത് പകരക്കാരനില്ലാത്ത ആളായിരുന്നു നസീറെന്നും ഏതൊരു മലയാളിക്കും ഏറ്റവും കൂടുതല്‍ ഇഷ്ടം തോന്നുന്ന ഒരാളായത് കൊണ്ടാവും തനിക്കും അദ്ദേഹത്തോട് ഇഷ്ടം തോന്നിയതെന്നും നടന്‍ പറഞ്ഞു.

‘സിനിമ കണ്ട് തുടങ്ങുന്ന കാലം തൊട്ട് പ്രേം നസീറിന്റെ സിനിമകളാണ് കണ്ടിരുന്നത്. അന്നത്തെ കാലത്ത് പകരക്കാരനില്ലാത്ത, ഏതൊരു മലയാളിക്കും ഏറ്റവും കൂടുതല്‍ ഇഷ്ടം തോന്നുന്ന ഒരാളായത് കൊണ്ടാവും എനിക്കും നസീറിനോട് ഇഷ്ടം തോന്നുന്നത്.

അദ്ദേഹത്തിന്റെ സിനിമകളൊക്കെ ഏഴും എട്ടും തവണയാണ് ആവര്‍ത്തിച്ച് കാണുന്നത്. അത് സി.ഐ.ഡി. സിനിമകളുടെ ഒരു കാലഘട്ടമായിരുന്നു. സി.ഐ.ഡി.യായിട്ട് നസീറുണ്ടാവും. അസിസ്റ്റന്ററായിട്ട് അടൂര്‍ ഭാസിയും.

ഇങ്ങനെയുള്ള സി.ഐ.ഡി. സിനിമകളാണ് ഏറ്റവുമധികം മനസിലേക്ക് കയറിയിട്ടുള്ളത്. മിമിക്രി കാണിച്ച് തുടങ്ങിയത് തൊട്ട് പ്രേം നസീറിനോടുള്ള ഇഷ്ടം കൊണ്ടാവാം അത് പെര്‍ഫെക്ടായി ചെയ്യാനുള്ള ശ്രമമായിരുന്നു.

കോളേജില്‍ പഠിച്ചിരുന്ന കാലത്ത് പെണ്‍കുട്ടികളുടെ ഇഷ്ടം നേടാനുള്ള സാധനമാണ് മിമിക്രി. ഞാന്‍ കോളേജില്‍ നസീറിനെയൊക്കെ എടുത്ത് വീശിയപ്പോള്‍ അതൊക്കെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. അതോടൊപ്പം മറ്റൊരു മോഹം മനസില്‍ കടന്നുകൂടി. പ്രേം നസീറിനൊപ്പം ഒരു സിനിമയില്‍ അഭിനയിക്കണം എന്നതായിരുന്നു അത്,’ ജയറാം പറയുന്നു.

Content Highlight: Jayaram Talks About Prem Nazir