ബിയറടിച്ചാണ് സെറ്റില്‍ വന്നതെന്ന് ജയറാം പറഞ്ഞു, കാരണം മണി സാര്‍ ഒരിക്കലും കണ്ണില്‍ നോക്കില്ല: കാര്‍ത്തി
Film News
ബിയറടിച്ചാണ് സെറ്റില്‍ വന്നതെന്ന് ജയറാം പറഞ്ഞു, കാരണം മണി സാര്‍ ഒരിക്കലും കണ്ണില്‍ നോക്കില്ല: കാര്‍ത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 24th September 2022, 8:39 pm

മണി രത്‌നത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന പൊന്നിയിന്‍ സെല്‍വന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം. ഐശ്വര്യ റായി, വിക്രം, തൃഷ, കാര്‍ത്തി, ജയം രവി ഉള്‍പ്പെടെയുള്ള വലിയ താരനിരയാണ് ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ജയറാമും ജയം രവിയും കാര്‍ത്തിയും.

‘ആദ്യദിവസം ജയറാം സാറിനെ കാണുമ്പോള്‍ നന്നായി ഭാരം കൂട്ടി മൊട്ടയടിച്ചാണ് വന്നിരിക്കുന്നത്. വെയ്റ്റ് കൂട്ടണം, ബിയറടിച്ചിട്ടാണ് ഇരിക്കുന്നതെന്ന് ജയറാം സാര്‍ പറഞ്ഞു. കാരണം മണി സാര്‍ വരുമ്പോഴെല്ലാം കണ്ണല്ല ജയറാം സാറിന്റെ വയറാണ് നോക്കുന്നത്,’ കാര്‍ത്തി ചിരിച്ചുകൊണ്ട് പറഞ്ഞു.

നമുക്ക് വയര്‍ കുറയണം, പക്ഷേ ജയറാം സാറിന് വയര്‍ കൂട്ടേണ്ട അവസ്ഥയാണെന്നും ജയം രവി കൂട്ടിച്ചേര്‍ത്തു. ‘മണി സാര്‍ നമ്മളോട് സംസാരിക്കുമ്പോള്‍ രവി ഈ സീന്‍ ഇങ്ങനെ ചെയ്യണം അത് അങ്ങനെ ചെയ്യണം, ഇതെന്താ ഈ കാണിക്കുന്നതെന്നൊക്കെ പറയും. പക്ഷേ ജയറാം സാര്‍ വരുമ്പോള്‍ സാര്‍ അത് അത് എന്ന് പറഞ്ഞ് പരുങ്ങും. ഒന്നും പറയാന്‍ പറ്റില്ല. അങ്ങനെ ചെയ്യുമോ സാര്‍ എന്ന് ചോദിക്കും. അത്രയേ ഉള്ളൂ,’ ജയം രവി പറഞ്ഞു.

സെപ്റ്റംബര്‍ 30നാണ് പൊന്നിയിന്‍ സെല്‍വന്‍ റിലീസ് ചെയ്യുന്നത്. യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സിനിമ രണ്ട് മണിക്കൂര്‍ 47 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ്. ചിത്രത്തിലെ ഗാനങ്ങളും പോസ്റ്ററുകളും പ്രമോയും എല്ലാം തന്നെ ഇതിനോടകം പ്രേക്ഷര്‍ ഏറ്റെടുത്തു കഴിഞ്ഞു. വിശ്വ പ്രസിദ്ധ സാഹിത്യകാരന്‍ കല്‍ക്കിയുടെ ചരിത്ര പസിദ്ധമായ നോവലിനെ ആസ്പദമാക്കിയാണ് മണിരത്നം പൊന്നിയിന്‍ സെല്‍വന്‍ ഒരുക്കിയിരിക്കുന്നത്.

സിനിമ രണ്ട് ഭാഗങ്ങളായാണ് എത്തുക. പ്രഭു, പ്രകാശ് രാജ്, റഹ്മാന്‍, ശരത് കുമാര്‍, ശോഭിത ധൂലിപാല, റിയാസ് ഖാന്‍, അശ്വിന്‍ കാകുമാനു, ബാബു ആന്റണി, ലാല്‍ തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്.

Content Highlight: Jayaram, Jayam Ravi and Karthi are sharing their shooting experiences of the film ponniyin selvan