കിങ് ഖാന്‍ സ്‌ട്രോം; ഒരാഴ്ച കൊണ്ട് ജവാന്‍ നേടിയത്
Entertainment news
കിങ് ഖാന്‍ സ്‌ട്രോം; ഒരാഴ്ച കൊണ്ട് ജവാന്‍ നേടിയത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 14th September 2023, 11:59 pm

ഷാരൂഖ്- അറ്റ്‌ലി ചിത്രം ജവാന്‍ റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോഴുള്ള കളക്ഷന്‍ റിപോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും 660.03 കോടി രൂപയാണ് ചിത്രം ഒരാഴ്ച കൊണ്ട് സ്വന്തമാക്കിയത്.

ആദ്യദിനത്തില്‍ 129 കോടിയാണ് ചിത്രം നേടിയിരുന്നത്. ഈ വര്‍ഷം ഒരു ഇന്ത്യന്‍ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിങ് ആണിത്.

ഷാരൂഖിന്റെ ചിത്രമായ പത്താന്റെ റെക്കോഡും ജവാന്‍ മറികടന്നിരുന്നു. ആദ്യ ആഴ്ചയില്‍ തന്നെ ജവാന്‍ 500 കോടി നേടിയെന്നത് ഹിന്ദി സിനിമയിലെ റെക്കോഡ് ആണ്. ഇത്തരത്തിലാണ് കളക്ഷന്‍ പോകുന്നതെങ്കില്‍ പത്താന്റെ ലൈഫ് ടൈം കളക്ഷന്‍ ജവാന്‍ മറികടക്കും.

ഞായര്‍ വരെ നീണ്ട നാല് ദിവസത്തെ എക്സ്റ്റന്‍ഡഡ് വീക്കെന്‍ഡില്‍ ചിത്രം വന്‍ കളക്ഷനാണ് നേടിയത്. നാല് ദിവസം കൊണ്ട് 520.79 കോടിയാണ് സ്വന്തമാക്കിയത്.

പക്ഷെ തിങ്കള്‍ മുതലുള്ള പ്രവര്‍ത്തിദിനങ്ങളിലെ കളക്ഷനില്‍ ചിത്രം കാര്യമായ ഇടിവ് നേരിടുന്നുണ്ട്. ആദ്യവാരാന്ത്യത്തിന് ശേഷമുള്ള തിങ്കളാഴ്ച ഏത് ചിത്രവും കളക്ഷനില്‍ ഇടിവ് നേരിടുക സ്വാഭാവികമാണെങ്കിലും തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ചിത്രത്തിന്റെ കളക്ഷന്‍ താഴേക്ക് താഴേക്ക് പോകുന്നതായി ട്രേഡ് അനലിസ്റ്റുകളില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം കേരളത്തിലും ചിത്രത്തിന് മികച്ച കളക്ഷനാണ് ലഭിക്കുന്നത്. വലിയ ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന് റെക്കോഡ് റിലീസ് ആയിരുന്നു ലഭിച്ചത്.

നായന്‍താര നായികയായ ചിത്രത്തില്‍ ദീപിക പദുക്കോണ്‍, പ്രിയാമണി, സുനില്‍ ഗോവന്‍, സാന്യ മല്‍ഹോത്ര, വിദ്ധി ദോശ, ലെഫര്‍ ഖാന്‍, സഞ്ചിത ഭട്ടാചാര്യ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് അനിരുദ്ധ് രവിചന്ദറാണ്.

റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാനാണ് ചിത്രം നിര്‍മിച്ചത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിലും തമിഴ്‌നാട്ടിലും വിതരണത്തിനെത്തിച്ചത്. തമിഴ്‌നാട്ടില്‍ റെഡ് ജയന്റ് മൂവിസ് ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ ആകുമ്പോള്‍ കേരളത്തില്‍ ഡീം ബിഗ് ഫിലിംസാണ് പാര്‍ട്ണര്‍.

Content Highlight: Jawan movie latest movie collection