പരിക്കേറ്റിട്ടും ഇജ്ജാതി കമ്മിറ്റ്‌മെന്റ്, സൂപ്പര്‍ ഹീറോ! ലങ്കന്‍ താരത്തെ പുകഴ്ത്തി ആരാധകര്‍
Asia cup 2023
പരിക്കേറ്റിട്ടും ഇജ്ജാതി കമ്മിറ്റ്‌മെന്റ്, സൂപ്പര്‍ ഹീറോ! ലങ്കന്‍ താരത്തെ പുകഴ്ത്തി ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 14th September 2023, 11:40 pm

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ പാകിസ്ഥാന്‍-ശ്രീലങ്ക പോരാട്ടത്തിനിടെ പരിക്കേറ്റ മഹീഷ് തീക്ഷണയെ പുകഴ്ത്തി ആരാധകര്‍. പരിക്കേറ്റിട്ടും ബൗള്‍ ചെയ്യാന്‍ എത്തിയത് കാരണമാണ് താരത്തിനെ ആരാധകര്‍ പുകഴ്ത്തിയത്.

സൂപ്പര്‍ ഫോറിലെ ഈ മത്സരം വിജയിക്കുന്ന ടീമിന് ഫൈനല്‍ കളിക്കാമെന്ന സാഹചര്യത്തില്‍ മികച്ച പ്രകടനമാണ് തീക്ഷണ ടീമിനായി കാഴ്ചവെച്ചത്. ലോകകപ്പ് മുന്നിലുണ്ടായിട്ടും പരിക്ക് പോലും ശ്രദ്ധിക്കാതെയാണ് അദ്ദേഹം കളിച്ചത്.

34ാം ഓവറില്‍ ബൗണ്ടറി തടയാന്‍ ശ്രമിച്ചാണ് താരത്തിന് പരിക്കേറ്റത്. അദ്ദേഹം ബൗണ്ടറി സേവ് ചെയ്യാനായി ഡൈവ് ചെയ്തു, പക്ഷേ പന്ത് തടയുന്നതില്‍ പരാജയപ്പെടുകയായിരുന്നു. അതിനിടയില്‍ അദ്ദേഹത്തിന്റെ കാലിന് പരിക്കേല്‍ക്കുകയായിരുന്നു. മൈതാനത്തിന് പുറത്ത് പോയെങ്കിലും അദ്ദേഹം ഉടന്‍ തന്നെ കളത്തിലേക്ക് മടങ്ങി. നടക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടായിരുന്നുവെങ്കിലും താരം തന്റെ ഓവര്‍ പൂര്‍ത്തിയാക്കിയിരുന്നു.

ആ ഓവര്‍ ബൗള്‍ ചെയ്ത ശേഷം വീണ്ടും അദ്ദേഹം ഗ്രൗണ്ടിന് വെളിയില്‍ പോകുകയും കാല്‍ സ്‌ട്രെച്ച് ചെയ്യുകയും ചെയ്തു. ഒമ്പത് ഓവറര്‍ എറിഞ്ഞ് 42 വിക്കറ്റ് റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് താരം നേടിയത്.

തീക്ഷണയെ പുകഴ്ത്തി ഒരുപാട് ആരാധകരാണ് ട്വിറ്ററിലെത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ കമ്മിറ്റ്‌മെന്റിനെയും ഇന്റന്റിനെയും പുകഴ്ത്തിയാണ് ഒരുപാട് പേര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ ഒമ്പത് റണ്‍സായപ്പോള്‍ തന്നെ ഓപ്പണര്‍ ഫഖര്‍ സമാനെ പാകിസ്ഥാന് നഷ്ടമായിരുന്നു. പിന്നീടെത്തിയ നായകന്‍ ബാബര്‍ അസമും, അബ്ദുള്ള ഷഫീഖും ടീമിനെ തിരിച്ചുകൊണ്ടുവരാനായി മികച്ച പാര്‍ട്ണര്‍ഷിപ്പ് സൃഷ്ടിച്ചരിച്ചിരുന്നു. എന്നാല്‍ ടീം സ്‌കോര്‍ 73 എത്തിയപ്പോള്‍ ബാബര്‍ പുറത്തായി.

35 പന്തില്‍ 29 റണ്‍സെടുത്താണ് പാക് നായകന്‍ പുറത്തായത്. ലങ്കയുടെ യുവ സെന്‍സേഷന്‍
ദുനിത് വെല്ലലഗെയുടെ ബൗളിങില്‍ വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസ് സ്റ്റംപ് ചെയ്താണ് ബാബര്‍ പുറത്തായത്.

ബാബറിന്റെ പുറത്താവലിന് ശേഷം പാകിസ്ഥാന്‍ അല്‍പമൊന്ന് പതറിയിരുന്നു. എന്നാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാന്റെ ക്ലാസ് ഇന്നിങ്‌സ് പാകിസ്ഥാനെ മികച്ച ടോട്ടലില്‍ എത്തിക്കുകയായിരുന്നു.

73 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സറുമടക്കം 86 റണ്‍സാണ് റിസ്വാന്‍ നേടിയത്. 40 പന്തില്‍ 47 റണ്‍സ് നേടി ഇഫ്തിഖാര്‍ അഹമ്മദ് മികച്ച പിന്തുണ നല്‍കി. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സാണ് പാകിസ്ഥാന്‍ നേടിയത്.

Content Highlight: Mahesh Theekshna gets praised by fans for his commitment in field despite being injured