എഡിറ്റര്‍
എഡിറ്റര്‍
ഏത് തരം പശുവിലാണ് സൂര്യ കേതു നദി കണ്ടെത്താന്‍ സാധിക്കുക; ഭാരതീയ സംസ്‌ക്കാരം അളക്കാന്‍ വിദ്യാലയങ്ങളില്‍ പരീക്ഷ വരുന്നു
എഡിറ്റര്‍
Monday 13th November 2017 12:21pm

ന്യൂദല്‍ഹി: ഭാരതസംസ്‌കാരത്തിലെ വിദ്യാര്‍ത്ഥികളുടെ അറിവ് പരിശോധിക്കുന്നതിന് പ്രത്യേക പരീക്ഷ സംഘടിപ്പിക്കുന്നു. ജവഹര്‍ നവോദയ-കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ആദ്യഘട്ടത്തില്‍ പരീക്ഷ നടപ്പാക്കുന്നത്.

ഓള്‍ വേള്‍ഡ് ഗായത്രി പരിവാര്‍ ആന്‍ഡ് ദേവ് യൂണിവേഴിസിറ്റി എന്ന ഹരിദ്വാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പരീക്ഷ സംഘടിപ്പിക്കുന്നത്.

ഇതു സംബന്ധിച്ച സര്‍ക്കുലര്‍ നവോദയ വിദ്യാലയ സമിതികളുടെ മേഖല ഓഫീസുകളില്‍ ലഭിച്ചിട്ടുണ്ട്. അഞ്ചാം ക്ലാസ്സു മുതല്‍ 12 ക്ലാസ്സുവരെയുള്ള വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെച്ചാണ് പരീക്ഷ സംഘടിപ്പിക്കേണ്ടതെന്ന് ഉത്തരവില്‍ പറയുന്നു.


Dont Miss ‘ഇൗ കൊമ്പന്മാര്‍ വെറെ ലെവല്‍ പുലികളാണ്; കപ്പ് ബ്ലാസ്റ്റേഴ്‌സിലേക്ക് പോരും’; ഹ്യൂമേട്ടനേയും സംഘത്തേയും പുകഴ്ത്തി ഡച്ച് ഇതിഹാസ താരം, വീഡിയോ


സമാനരീതിയിലുള്ള ഉത്തരവ് ആഗസ്റ്റ് 30 ന് കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. ദേവ് സംസ്‌കൃതി സര്‍വ്വകലാശാലയുടെ പ്രതിനിധികളുമായി ചേര്‍ന്ന് പരീക്ഷ നടത്തണമെന്നും ഉത്തരവില്‍ പറയുന്നു. ആചാര്യ ശ്രീറാം ശര്‍മ്മയാണ് ഈ സംഘടനയുടെ സ്ഥാപകന്‍.

ഇതര സമൂഹങ്ങളിലും സംസ്‌കാരങ്ങളിലും നിന്നുള്ളവരുമായി വിദ്യാര്‍ഥികള്‍ക്ക് സമാധാന സഹവര്‍ത്തിത്വം ഉറപ്പിക്കുക, രാജ്യസ്നേഹം പരിപോഷിപ്പിക്കുക എന്നിവയാണ് ഈ സ്ഥാപനം ലക്ഷ്യം വയ്ക്കുന്നത്.

എന്നാല്‍ ദല്‍ഹി മേഖലയില്‍ നവംബര്‍ 25 ന് നടത്തുന്ന പരീക്ഷയില്‍ എല്ലാവരും പങ്കെടുക്കണമെന്ന നിര്‍ബന്ധമില്ല എന്നതും ഈ ഉത്തരവിന്റെ പ്രത്യേകതയാണ്.

ഏത് തരം പശുവിലാണ് സൂര്യ കേതു നദി കണ്ടെത്താന്‍ സാധിക്കുക, ഏത് രാജാവിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് നരേന്ദ്രനാഥ് വിവേകാനന്ദ എന്ന പേര് സ്വീകരിച്ചത്, സനാതന ധര്‍മം അനുസരിച്ച് എന്തില്‍ നിന്നാണ് മനുഷ്യശരീരം സൃഷ്ടിക്കപ്പെടുന്നത്, എന്തുകൊണ്ടാണ് ഇന്ത്യയിലെ വീടുകളില്‍ തുളസി ചെടി വളര്‍ത്തുന്നത് തുടങ്ങിയവയാണ് സംഘടന തയ്യാറാക്കിയ ക്വസ്റ്റ്യന്‍ ബാങ്കിലെ ചില ചോദ്യങ്ങള്‍.

അടുത്തിടെ സ്‌കോളര്‍ഷിപ്പ് പരീക്ഷയെന്ന പേരില്‍ ആര്‍.എസ്.എസ് ആശയങ്ങളടങ്ങിയ പുസത്കങ്ങള്‍ കേരളത്തിലെ വിദ്യാലയങ്ങളില്‍ വിതരണം ചെയ്ത സംഭവം വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ആര്‍.എസ്.എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയുടെ പേരിലായിരുന്നു പുസ്തക വിതരണം.

ചരിത്രത്തെ വളച്ചൊടിക്കുന്നതും സംഘ്പരിവാര്‍ നേതാക്കളെ വീരപുരുഷന്‍മാരായി ചിത്രീകരിക്കുന്നതുമായിരുന്നു പുസ്തകങ്ങള്‍. മുന്‍ വര്‍ഷങ്ങളില്‍ വിദ്യാഭാരതിക്കുകീഴിലുള്ള സ്‌കൂളുകളില്‍ മാത്രം നടത്തിയിരുന്ന പരീക്ഷ ഇത്തവണ പൊതുവിദ്യാലയങ്ങളില്‍ക്കൂടി വ്യാപിപ്പിക്കുകയായിരുന്നു. എന്നാല്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ അറിവോടെയല്ല പുസ്തകം സ്‌കൂളുകളില്‍ വിതരണം ചെയ്തതെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് വ്യക്തമാക്കിയിരുന്നു.

Advertisement