എഡിറ്റര്‍
എഡിറ്റര്‍
‘ഇൗ കൊമ്പന്മാര്‍ വെറെ ലെവല്‍ പുലികളാണ്; കപ്പ് ബ്ലാസ്റ്റേഴ്‌സിലേക്ക് പോരും’; ഹ്യൂമേട്ടനേയും സംഘത്തേയും പുകഴ്ത്തി ഡച്ച് ഇതിഹാസ താരം, വീഡിയോ
എഡിറ്റര്‍
Monday 13th November 2017 11:37am

കൊച്ചി: ഐ.എസ്.എല്ലിന്റെ നാലാം പതിപ്പില്‍ കിരീടത്തില്‍ കുറഞ്ഞ് ഒന്നും തന്നെ ബ്ലാസ്‌റ്റേഴ്‌സ് സ്വപ്‌നം കാണുന്നില്ല. ടൂര്‍ണമെന്റിന് കിക്കോഫ് ആരംഭിക്കും മുമ്പ് തന്നെ അരയും തലയും മുറുക്കി മഞ്ഞപ്പടയും സജീവമായി കഴിഞ്ഞു. ഏറെ പ്രതീക്ഷയോടയാണ് ആരാധകര്‍ തങ്ങളുടെ കൊമ്പന്മാരുടെ പ്രകടനത്തിന് കാത്തിരിക്കുന്നത്.

കേരളാ ബ്ലാസ്റ്റേഴ്‌സിന് കിരീട നേടാന്‍ സാധ്യതയുണ്ടെന്നാണ് ഇതിഹാസ മാനേജറായ റിനസ് മിച്ചല്‍സിന്റെ ശിഷ്യനും ഡച്ച് ഇതിഹാസവുമായ വിം സര്‍ബിയര്‍ പറയുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകന്‍ റെനെ മൊളസ്റ്റീന്‍ എന്ന മഞ്ഞപ്പടയുടെ റെനെയിച്ചായനേയും അദ്ദേഹം പ്രശംസിച്ചു.

സമ്മര്‍ദ്ദഘട്ടങ്ങളില്‍ ശാന്തത വെടിയാതെ എങ്ങനെ കളിക്കാം എന്ന് റെനെ താരങ്ങളെ പഠിപ്പിച്ചെന്നും അദ്ദേഹത്തിന്റെ പരിശീലന മുറകള്‍ ടീമിന് ഒരുപാട് ഗുണം ചെയ്യുന്നുണ്ടെന്നും വിം പറയുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ സഹപരിശീലകരില്‍ ഒരാളാണ് അദ്ദേഹം.


Also Read: ’38ാം വയസിലാണ് സച്ചിന്‍ ലോകകപ്പ് നേടിയത്, അന്ന് ആരും ഒന്നും പറഞ്ഞില്ലല്ലോ?’; ധോണി ഹേറ്റേഴ്‌സിന് മറുപടിയുമായി കപില്‍ ദേവ്


ലീഗിലെ ഏറ്റവും സ്ഥിരതയാര്‍ന്ന ടീമുകളിലൊന്നാണ് ബ്ലാസ്‌റ്റേഴ്‌സ്. രണ്ട് വട്ടം റണ്ണേഴ്‌സ് അപ്പായിട്ടുള്ള ടീം ഇത്തവണ കപ്പ് നേടുമെന്ന പ്രതീക്ഷയിലാണ് കളിക്കളത്തിലേക്ക് ഇറങ്ങുന്നത്. ഈ ലക്ഷ്യം സാധ്യമാക്കാനാണ് സൂപ്പര്‍ താരങ്ങളായ ദിമിതര്‍ ബാര്‍ബറ്റോവിനേയും വെസ് ബ്രൗണിനേയും ടീമിലെത്തിച്ചതും മുന്‍ താരം ഇയാം ഹ്യൂമെന്ന ഹ്യൂമേട്ടനെ തിരികെ കൊണ്ടു വന്നതും.

വിമ്മും റെനെയും ഡച്ച് താരങ്ങളായിരുന്നു. അതുകൊണ്ടു തന്നെ ഡച്ച് സ്റ്റൈലിലായിരിക്കും ബ്ലാസ്റ്റേഴ്‌സിന്റെ കളിയെന്നാണ് വിം പറയുന്നത്. ടീം ഒരു യൂണിറ്റായി മാറിയിട്ടുണ്ടെന്നും വിം പറയുന്നു. കൊച്ചില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് കൊല്‍ക്കത്തയെയാണ് ആദ്യം നേരിടുക.

Advertisement